728-pixel-x-90-2-learn
728-pixel-x-90
<< >>

33,098 ഓൾട്ടോ കാറുകള്‍ മാരുതി തിരിച്ചു വിളിക്കുന്നു

ന്യൂഡൽഹി: 2014 ഡിസംബർ 8 മുതൽ 2015 ഫെബ്രുവരി 18 വരെ വിപണിയിലെത്തിച്ച 33,098 ഓൾട്ടോ കാറുകള്‍ തിരിച്ചു വിളിക്കാൻ മാരുതി സുസുക്കി തീരുമാനിച്ചു. ഓൾട്ടോ 800ന്റെ 19,780 യൂണിറ്റുകളും ഓൾട്ടോ കെ10ന്റെ 13,318 യൂണിറ്റുകളുമാണ് ഇപ്രകാരം തിരിച്ചു വിളിക്കുന്നത്. വലതു വശത്തെ ഡോറുകളിൽ കണ്ടെത്തിയ ചെറിയ തകരാർ പരിഹരിക്കാനാണ് ഈ തിരിച്ചുവിളി എന്ന് മാരുതി അറിയിക്കുന്നു.തകരാറുള്ള കാറുകളുടെ ഉപഭോക്താക്കളുമായി മാരുതി ഡീലർമാർ ബന്ധപ്പെടുന്നതായിരിക്കും. തകരാറുള്ള ഡോറിന് പകരം പുതിയത് വച്ചു നൽകാനാണ് മാരുതിയുടെ തീരുമാനം.

INDIANEWS24 BUSINESS

Leave a Reply