728-pixel-x-90-2-learn
728-pixel-x-90
<< >>

30 ഡോളറിന് കാണാം, 4 പുത്തന്‍ മലയാളസിനിമകള്‍

ടൊറന്റോ: കാനഡയിലെ സ്കാര്‍ബറോയിലും മിസിസാഗയിലും ഉള്ള മലയാള സിനിമാപ്രേമികള്‍ക്ക് ഇത് സുവര്‍ണാവസരം. മോഹന്‍ലാലും മഞ്ജു വാര്യരും അഭിനയിക്കുന്ന ‘എന്നും എപ്പോഴും’, ദിലീപിന്‍റെ ‘ഇവന്‍ മര്യാദരാമന്‍’, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘100 ഡെയ്സ് ഓഫ് ലവ്’, നിവിന്‍ പോളിയുടെ ‘ഒരു വടക്കന്‍ സെല്‍ഫി’ എന്നീ ചിത്രങ്ങളാണ് മാര്‍ച്ച്‌ 28നും ഏപ്രില്‍ 19നുമിടയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നാലു ചിത്രത്തിനുമായി 15 ഡോളറാണ് ടിക്കറ്റ് നിരക്ക്.

സ്കാര്‍ബറോയിലെ പ്രദര്‍ശനങ്ങള്‍: 100 ഡെയ്സ് ഓഫ് ലവ് [മാര്‍ച്ച് 28], എന്നും എപ്പോഴും [ഏപ്രില്‍ 4], ഒരു വടക്കന്‍ സെല്‍ഫി [ഏപ്രില്‍ 11], ഇവന്‍ മര്യാദരാമന്‍ [ഏപ്രില്‍ 18]. മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch) വൈകിട്ട് 4.15നാണ് എല്ലാ പ്രദര്‍ശനങ്ങളും.

മിസിസാഗയിലെപ്രദര്‍ശനങ്ങള്‍: 100 ഡെയ്സ്ഓഫ്ലവ് [മാര്‍ച്ച് 29], എന്നുംഎപ്പോഴും [ഏപ്രില്‍ 5], ഒരുവടക്കന്‍ സെല്‍ഫി [ഏപ്രില്‍ 12], ഇവന്‍ മര്യാദരാമന്‍ [ഏപ്രില്‍ 19]. സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ വൈകുന്നേരങ്ങളില്‍ 3.15നാണ് പ്രദര്‍ശനം. [CINE STARZ-CENTRAL PARKWAY MALL 377 Burnhamthorpe Rd East, Mississauga ON L4Z 1C7].

വിശദവിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുമായി ബിജു തയ്യില്‍ചിറയെ ബന്ധപ്പെടുക. ഫോണ്‍: 6478927650

Leave a Reply