728-pixel-x-90-2-learn
728-pixel-x-90
<< >>

കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണെന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.നെഹ്രു ഗ്രൂപ്പിന് കീഴിലുള്ള പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസിലാണ് സര്‍ക്കാരിന്റെ നീക്കം.തെളിവുകള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചതെന്ന് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചനയില്‍ കൃഷ്ണദാസിനുള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ പോലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.കേസിലെ സാക്ഷികളും തെളിവുകളുമെല്ലാം വിദ്യാര്‍ഥികളും അവരുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ്. കൃഷ്ണദാസ് പുറത്തിറങ്ങിയാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം നെഹ്രു ഗൂപ്പിന്റെ ലക്കിടിയിലുള്ള ജവഹര്‍ കോളജ് വിദ്യാര്‍ത്ഥി ഷെഹീറിനെ മര്‍ദ്ദിച്ച കേസില്‍ കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളേക്ക് മാറ്റി.കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത കൃഷ്ണദാസിനെ വടക്കാഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.മൂന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ സുചിത്രയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.കൃഷ്ണദാസിന് പുറമെ നെഹ്‌റു ഗ്രൂപ്പ് ലീഗല്‍ അഡൈ്വസര്‍ സുചിത്ര, പി.ആര്‍.ഒ. വത്സലകുമാര്‍, കോളേജിലെ അധ്യാപകനായ സുകുമാരന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

INDIANEWS24.COM

Leave a Reply