728-pixel-x-90-2-learn
728-pixel-x-90
<< >>

24 മണിക്കൂര്‍ പണിമുടക്ക് രാത്രി 12 ന്‌ തുടങ്ങും

ന്യൂഡല്‍ഹി:രാജ്യത്തെ വിവിധ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിരിക്കുന്ന 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് രാത്രി 12 മുതല്‍ ആരംഭിക്കും.കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരായ പ്രതിഷേധമായാണ് പണി മുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്‌.

തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന 12 ആവശ്യങ്ങളില്‍ ഒന്നുപോലും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് നേതാക്കള്‍ പറഞ്ഞു.ബി എം എസ് ഒഴികെയുള്ള പ്രമുഖ ട്രേഡ് യൂണിയനുകളെല്ലാം പണിമുടക്കിന് അനുകൂലമാണ്.സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍, ഐഎന്‍ടിയുസി വൈസ് പ്രസിഡന്റ് അശോക് സിങ്, എഐടിയുസി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ് ഗുപ്ത, എച്ച്എംഎസ് പ്രസിഡന്റ് തമ്പാന്‍ തോമസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് അറിയിച്ചു.റെയില്‍വേ ഒഴികെ എല്ലാ മേഖലയും സ്തംഭിക്കും. വ്യോമയാന മേഖല അടക്കം ബാധിക്കും. ഗതാഗതമേഖല പൂര്‍ണമായും സ്തംഭിക്കും. ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, തുറമുഖം, കല്‍ക്കരി, പ്രതിരോധം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകള്‍ തുടങ്ങിയ മേഖലകളിലെല്ലാം തൊഴിലാളികളും ജീവനക്കാരും പണിമുടക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

INDIANEWS24.COM NEWDELHI

Leave a Reply