728-pixel-x-90-2-learn
728-pixel-x-90
<< >>

22 തരം രോഗങ്ങളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ അനുമതി ലഭിക്കില്ല

കുവൈറ്റ് സിറ്റി: മഞ്ഞപ്പിത്തം, ക്ഷയം, ശ്വാസകോശരോഗം തുടങ്ങി 22 ഇനം രോഗങ്ങളുള്ളവർക്ക് ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കാൻ അനുമതി നൽകില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 2001ൽ ഗൾഫ് രാജ്യങ്ങൾ അംഗീകരിച്ച തീരുമാനമാണിതെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അസി.അണ്ടർസെക്രട്ടറി ഡോ.മാജിദ അൽ ഖത്താൻ അറിയിച്ചു.

എച്ച്‌ഐവി/എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് ബി, മലേറിയ എന്നിവയും പട്ടികയിലുള്ള രോഗങ്ങളിൽ ഉൾപ്പെടും. കുവൈറ്റിൽ ജോലി തേടുന്ന വിദേശികൾ രണ്ട് തവണകളിലായി ആരോഗ്യപരിശോധന നടത്തേണ്ടതുണ്ട്. കുവൈറ്റിലേക്ക് പുറപ്പെടുന്നതിന് മുൻ‌പ് അവരുള്ള രാജ്യത്താണ് ആദ്യപരിശോധന. കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകരിച്ച കേന്ദ്രങ്ങളിൽ നിന്നാകണം പരിശോധന എന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റിൽ എത്തിയ ശേഷമുള്ള വൈദ്യപരിശോധനയ്ക്കായി ഷുവൈഖ്, ഫഹാഹീൽ, ജഹ്‌റ, സബ്‌ഹാൻ എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങളുള്ളത്. ഈ കേന്ദ്രങ്ങളിലെ പരിശോധനയിൽ നിരോധിത പട്ടികയിലുള്ള രോഗലക്ഷണം പ്രകടമായാൽ വിവരം ആഭ്യന്തരമന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ ചേർക്കും. ബന്ധപ്പെട്ട മറ്റു വകുപ്പുകളിലും അത് ലഭ്യമാകും. അത്തരക്കാർക്ക് ഇവിടെ തുടരുന്നതിനുള്ള താമസാനുമതി രേഖ നൽകുന്നതല്ലെന്നും ഡോ.മാജിദ അറിയിച്ചു.

INDIANEWS24.COM

Leave a Reply