728-pixel-x-90-2-learn
728-pixel-x-90
<< >>

21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാകും: ആവേശമുയര്‍ത്തി മോദി

സാന്‍ജോസ്:ഇത് ഇന്ത്യയുടെ നൂറ്റാണാടായിരക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അമേരിക്കയിലെത്തിയ പ്രധാനമന്ത്രി സാന്‍ ജോസിലെ സാപ് സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു.

21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാകും,സമീപ ഭാവിയില്‍ തന്നെ വലിയൊരു മാറ്റത്തിനായി രാഷ്ട്രം കുതിച്ചു പായുകയാണ്.ഇതിനായി ഇന്ത്യയിലെ 125 കോടി ജനങ്ങളും സമര്‍പ്പണ മനോഭാവത്തോടുകൂടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഒരിക്കല്‍ ഭാരത്തെ കളിയാക്കിയവര്‍ ഇന്നു ഭാരതത്തെ കേന്ദ്രബിന്ദുവായി കാണുന്നു. മുമ്പ് ഇന്ത്യ മറ്റു രാഷ്ട്രങ്ങള്‍ക്കൊപ്പം മുന്നേറാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ ഇന്നു ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം മുന്നേറാന്‍ കൊതിക്കുന്നുവെന്നും മോദി പറഞ്ഞു. ബ്രെയിന്‍ ഡ്രെയ്ന്‍ മതിയാക്കാം, ഇനി ബ്രെയ്ന്‍ ഗെയ്ന്‍ മതിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുമായി മികച്ച ബന്ധത്തിന് ലോകരാഷ്ട്രങ്ങള്‍ മത്സരിക്കുന്നു. നേതൃത്വത്തിനായി ലോകം ഇന്ത്യയെ നോക്കുന്ന സമയമാണിതെന്നും മോദി പറഞ്ഞു.

അമേരിക്കന്‍ ജനതയോടു ഇന്ത്യന്‍ ജനതയോടുളള ആദരവും എടുത്തു പറഞ്ഞു.ലോകമെമ്പാടും ഇന്ത്യക്കാര്‍ ഭാരത്തിന്റെ യശസ്സ് ഉയര്‍ത്തുകയാണ്. 125 കോടി ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്.ഇന്ത്യന്‍ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിനു താഴെയുളളവരാണ്.800 മില്ല്യണ്‍ യുവത്വത്തിനു നേടാനാകാത്തതായി ഒന്നുമില്ല.ഇന്ത്യ പുരോഗമിക്കുകയാണ് മോദിയുടെ വാക്കുകള്‍.ഇന്ത്യ മുന്നേറ്റത്തിന്റെ പാതയിലാണ്.നിരവധിയാളുകള്‍ ദാരിദ്ര്യവും മറ്റു പ്രശ്‌നങ്ങളും നേരിടുമ്പോള്‍ എങ്ങനെയാണ് ഒരു രാജ്യത്തിന് മുന്നേറാനാകുകയെന്ന് സംശയമുന്നയിക്കുന്നവരുണ്ടാകാം.എന്നാല്‍ അത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.പണ്ടുകാലങ്ങളില്‍ ഇന്ത്യയുടെ മുഖമുദ്ര ഉപനിഷത്തുകളായിരുന്നു. എന്നാല്‍ ഇന്ന് അത് ഉപഗ്രഹങ്ങളായി മാറിയിരിക്കുന്നുവെന്നും മോദി സൂചിപ്പിച്ചു.

18,500 പേരാണ് സാപ് സെന്ററില്‍ മോദിയുടെ പ്രസംഗം കേള്‍ക്കാനെത്തിയത്.കഴിഞ്ഞ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ നടത്തിയ മാഡിസണ്‍ സ്‌ക്വയറിലേതിനു സമാനമായ ആവേശമാണ് ഇവിടെയും കാണാന്‍ സാധിച്ചത്.പ്രസംഗത്തിനിടെ ജനങ്ങളില്‍ നിന്നും മോദി വിളികള്‍ ഉയര്‍ന്നു കേട്ടു.

INDIANEWS24.COM California

Leave a Reply