jio 800x100
jio 800x100
728-pixel-x-90
<< >>

വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തത്തില്‍ ദുബായിലും യോഗാദിനം ആചരിച്ചു

ദുബായ്:പ്രഥമ അന്തര്‍ദേശീയ യോഗദിനത്തില്‍ വന്‍ജനപങ്കാളിത്തത്തോടെ ദുബായും അണിചേര്‍ന്നു.അന്‍വാസല്‍ ക്ലബില്‍ നടന്ന യോഗാചരണത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നടക്കം പതിനായിരത്തിലേറെ പേരാണ് പങ്കെടുത്തത്.

ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ നേതൃത്വം നല്‍കിയ ചടങ്ങില്‍ ബോക്‌സിങ് താരം മേരി കോം മുഖ്യാതിഥിയായിരുന്നു.ബലൂണുകള്‍ ആകാശത്തേക്കു പറത്തിയാണു യോഗദിനാചരണത്തിനു തുടക്കം കുറിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശവും യോഗത്തില്‍ വായിച്ചു.വൈകിട്ട് എട്ടിന് ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ആറ് മണിയോടെ ആളുകളെത്തി തുടങ്ങി.നോമ്പുതുറക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു.യോഗാ ഗുരുക്കന്‍മാരുടെ നേതൃത്വത്തിലാണ് യോഗാഭ്യാസം നടന്നത്.

യോഗ പരിശീലന കേന്ദ്രങ്ങളില്‍നിന്നുള്ളവര്‍ക്ക് പുറമേ സ്‌കൂള്‍, സര്‍വകലാശാലാ വിദ്യാര്‍ഥികളും പങ്കെടുത്തു.യുഎഇ കരാട്ടെ ആന്‍ഡ് തയ്‌ക്വോണ്ടോ ഫെഡറേഷന്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ നാസര്‍ അല്‍ സായിദ്, സ്വസ്ഥ യോഗ ആന്‍ഡ് ആയുര്‍വേദ സ്ഥാപകനും ഇന്ത്യന്‍ യോഗാ ഗുരുവുമായ എ.ജി. മോഹന്‍, ആര്‍ട്ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ ഇന്റര്‍നാഷനല്‍ പ്രോഗ്രാംസ് ഡയറക്ടര്‍ ഋഷി നിത്യപ്രജ്ഞ, ബിലവഡ് യോഗ സ്ഥാപക മറിയം ഒവിസി തുടങ്ങിയവര്‍ പങ്കെടുത്തു.

INDIANEWS24.COM Gulf Desk

Leave a Reply