jio 800x100
jio 800x100
728-pixel-x-90
<< >>

വിഴിഞ്ഞം തുറമുഖത്തിനായി മോഹന്‍ലാലിന്റെ തുറന്ന കത്ത്‌

വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന ആവശ്യപ്പെട്ടുകൊണ്ട്‌ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ തുറന്ന കത്ത്.ഇപ്പോള്‍ ജപ്പാനിലുള്ളതാരം അവിടത്തെ വികസനത്തില്‍ തുറമുഖങ്ങള്‍ വഹിക്കുന്ന പങ്ക് നേരിട്ട് മനസ്സിലാക്കിയാണ് കത്തെഴുതിയിരിക്കുന്നതെന്ന് വ്യക്തമാക്കി.

ജപ്പാനില്‍ നിന്നൊരു തുറന്ന കത്ത്, നമുക്ക് ചരിത്രം സൃഷ്ടിക്കുന്നവരാകാം‘ എന്ന തലക്കെട്ടിലാണ് കത്തെഴുതിയിരിക്കുന്നത്. പദ്ധതിക്കായി നല്ല നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരുന്നതിന് സംവാദങ്ങള്‍ നല്ലതാണെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്ക് പോയി കേരളത്തിന്റെ സ്വപ്‌നപദ്ധതി മുടങ്ങരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്. കേരള വികസനത്തില്‍ വിഴിഞ്ഞം തുറമുഖത്തിന്റെ പങ്ക് വലിയൊരു നാഴികകല്ലാകുമെന്ന് താരം പ്രത്യാശ പ്രകടിപ്പിച്ചു.

കാര്യങ്ങള്‍ ചുരുക്കി അവതരിപ്പിച്ചുകൊണ്ടുള്ള കത്ത് അവസാനിക്കുന്നത് ചരിത്രത്തിന്റെ ഭാഗമാകുന്ന നമുക്ക് ചരിത്രം സൃഷ്ടിക്കുകയും ചെയ്യാം പറഞ്ഞുകൊണ്ടാണ്.

INDIANEWS24.COM Tokyo

Leave a Reply