728-pixel-x-90-2-learn
728-pixel-x-90
<< >>

2023 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയില്‍

മുംബൈ: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍ മാത്രമായി ക്രിക്കറ്റ് ലോകകപ്പ് . 2023 ക്രിക്കറ്റ് ലോകകപ്പിന് വേദിയായി തിങ്കളാഴ്ച്ച ചേര്‍ന്ന ബി സി സി ഐ പ്രത്യേക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

ചരിത്രത്തിലാദ്യമായാണ് ഇംഗ്ലണ്ടിനെ കൂടാതെ മറ്റൊരു രാജ്യത്ത് ക്രിക്കറ്റ് ലോകകപ്പിലെ എല്ലാ മത്സരങ്ങളും നടക്കുന്നത്. ഇതുവരെ നടന്ന 11 ലോകകപ്പുകളില്‍ നാലെണ്ണം ഇംഗ്ലണ്ടിലാണ് നടന്നിട്ടുള്ളത്. 1975, 1979, 1983, 1999 വര്‍ഷങ്ങളിലായിരുന്നു ഇത്. 2019ല്‍ നടക്കുന്ന അടുത്ത ലോകകപ്പിന് വേദിയാകുന്നത് ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായാണ്‌.

ഏറ്റവും കൂടുതല്‍ തവണ വേദിയായിട്ടുള്ള ഇംഗ്ലണ്ടില്‍ മാത്രമാണ് ഇതുവരെ ഒരു ക്രിക്കറ്റ് ലോകകപ്പിലെ എല്ലാ മത്സരങ്ങളും നടന്നിട്ടുള്ളത്. 1987, 1996, 2011 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പിന് വേദിയായെങ്കിലും പാക്കിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും മത്സരങ്ങളുണ്ടായിരുന്നു. 1996 ലോകകപ്പിന്റെ ഫൈനല്‍ പാക്കിസ്താനിലാണ് നടന്നത്. 1992 ലും 2015ലും ഓസ്‌ട്രേലിയ ആഥിത്യമരുളിയെങ്കിലും ന്യൂസീലാന്‍ഡിലും മത്സരങ്ങള്‍ നടന്നിരുന്നു. 2003ല്‍ ദക്ഷിണാഫ്രിക്ക വേദിയായപ്പോള്‍ കെണിയയിലും സിംബാബ്‌വേയിലും മത്സരങ്ങള്‍ നടന്നു. 2007ല്‍ നടന്ന വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പില്‍ കരീബിയന്‍ ദ്വീപ സമൂഹത്തിലെ വിവിധ രാജ്യങ്ങളിലായാണ് ലോകകപ്പ് അരങ്ങേറിയത്.

2023ല്‍ നടക്കുന്ന 13-ാം ലോകകപ്പ് ക്രിക്കറ്റിനെ കൂടാതെ 2021 ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനും ഇന്ത്യ വേദിയാകും. അയല്‍ രാജ്യക്കാരായ അഫ്ഗാനിസ്ഥാന്റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം ഇന്ത്യയിലായിരിക്കുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന ബി സി സി ഐ യോഗം തീരുമാനിച്ചു.

INDIANEWS24.COM Sports Desk

Leave a Reply