jio 800x100
jio 800x100
728-pixel-x-90
<< >>

2021ൽ കേരളത്തിൽ 4ജി നെറ്റ്‌വർക്ക് പതിനഞ്ച് ശതമാനം വര്‍ദ്ധിപ്പിക്കാനൊരുങ്ങി ജിയോ

കൊച്ചി:കേരളത്തിൽ 12000ൽ പരം ട്രൂ 4 ജി നെറ്റ്‌വർക്ക് സൈറ്റുകൾ ഉള്ള ജിയോ, 2021ൽ 4ജി നെറ്റ്‌വർക്ക് ആധിപത്യം 15 ശതമാനം അധികം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു.ഇതിനകം കേരളത്തിൽ 12000ൽ പരം ട്രൂ 4 ജി നെറ്റ്‌വർക്ക് സൈറ്റുകൾ ഉള്ള ജിയോ, 2021ൽ 4ജി നെറ്റ്‌വർക്ക് ആധിപത്യം 15 ശതമാനം അധികം വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു.  ചെറിയ പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും 4 ജി ടവറുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ റിലയൻസ് ജിയോ 2021ൽ 4 ജി നെറ്റ്‌വർക്ക് 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഈ പുതിയ വിപുലീകരണ പദ്ധതിയോടെ ജിയോയുടെ 4ജി നെറ്റ്‌വർക്ക് ആധിപത്യം ശക്തിപ്പെടുകയും കൂടാതെ ഉയർന്ന നിലവാരമുള്ള 4ജി കണക്റ്റിവിറ്റി ആസ്വദിക്കാൻ ജനങ്ങളെ സഹായിക്കുകയും ചെയ്യും. ജിയോയ്ക്ക് നിലവിൽ കേരളത്തിൽ ഒരു കോടിയിൽ അധികം ഉപഭോക്താക്കൾ ഉണ്ട്.കണക്റ്റിവിറ്റി എല്ലായ്പ്പോഴും പ്രശ്നമുള്ള ഗ്രാമീണ സ്ഥലങ്ങളിൽ ടവറുകളുടെ ആവശ്യകത കോവിഡ്   മഹാമാരി തുറന്നുകാട്ടി. വീട്ടിൽ നിന്നുള്ള ജോലി; ഓൺലൈൻ വിദ്യാഭ്യാസം; ഒടിടി പ്ലാറ്റ്ഫോം വഴി കോളുകളുടെയും വിനോദത്തിന്റെയും വർദ്ധിച്ച ഉപയോഗവും ഡാറ്റക്കുള്ള ഡിമാൻഡും ഉപയോഗവും വർദ്ധിപ്പിക്കാൻ കാരണമായി. 2020 ഏപ്രിൽ മുതൽ ഡാറ്റായുടെ ഉപഭോഗം 35 ശതമാനമാണ കൂടിയത്.

ലോക്ക്ഡൗൺ സമയത്ത്, കേരളത്തിലെ ജിയോ ടീം പൊതുജനങ്ങളുടെ നിർദേശപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് കണക്റ്റിവിറ്റി പ്രാപ്തമാക്കുകയും; താൽക്കാലിക ടവറുകൾ സ്ഥാപിക്കുകയും; കണക്റ്റിവിറ്റിക്കായി ടവറുകൾ വേഗത്തിൽ നടപ്പാക്കുകയും, തടസ്സമില്ലാത്ത ഡാറ്റ സ്ട്രീമിംഗ് നൽകുകയും; നിലവിലുള്ള നെറ്റ്‌വർക്കുകൾ ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്തു. 2020 ഏപ്രിൽ മുതൽ പൊതുജനങ്ങളുടെ അഭ്യർത്ഥന അനുസരിച്ചു കമ്പനി 30 ലധികം ടവറുകൾ കേരളത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

INDIANEWS24 BUSINESS DESK

Leave a Reply