728-pixel-x-90-2-learn
728-pixel-x-90
<< >>

2019 ലോകകപ്പ് ടീമില്‍ ഉണ്ടാകുമെന്ന് ശ്രീശാന്ത്‌

കൊച്ചി:അടുത്ത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കുമെന്ന് എസ് ശ്രീശാന്ത്.താരത്തിന്റെ കാര്യത്തില്‍ ബി സി സി ഐ കൈക്കൊണ്ട നിലപാടില്‍ എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ശ്രീശാന്ത്.

തന്നെ ടീമിലെടുക്കുന്നത് തീരുമാനിക്കാന്‍ ബി സി സി ഐ ആവശ്യത്തിന് സമയം എടുത്തുകൊള്ളട്ടെയെന്ന് ശ്രീശാന്ത് പ്രതികരിച്ചു.ഈ ആവശ്യവുമായി തനിക്കുവേണ്ടി നിലകൊണ്ട സംസ്ഥാന മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും നന്ദിയുണ്ടെന്നും താരം പറഞ്ഞു.

അതേസമയം ശ്രീശാന്തിന്റെ വിലക്ക് നീക്കുന്ന കാര്യത്തില്‍ പുരാലോചനയില്ലെന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.താരത്തിന് ഏതെങ്കിലും തരത്തിലുള്ള ക്രിക്കറ്റ് കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.വാതുവയ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീശാന്ത്, അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നീ താരങ്ങള്‍ക്കാണ്‌ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയത്.ക്രിമിനല്‍ നടപടികളില്‍ നിന്ന് താരങ്ങള്‍ മോചിതരായി.പക്ഷേ ബിസിസിഐ അച്ചടക്ക നടപടികള്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ബിസിസിഐ അഴിമതി വിരുദ്ധ സമിതിയുടെ റിപ്പോര്‍ട്ട് താരങ്ങള്‍ക്ക് എതിരാണെന്നും അനുരാഗ് ഠാക്കൂര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

INDIANEWS24.COM Kochi

Leave a Reply