728-pixel-x-90-2-learn
728-pixel-x-90
<< >>

2018ലെ പ്രവൃത്തി ദിവസങ്ങളില്‍ 21 പൊതു അവധികള്‍

തിരുവനന്തപുരം: അടുത്ത വര്‍ഷം രണ്ടാം ശനി, ഞായര്‍ കൂടാതെ 21 പൊതുഅവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. സംസ്ഥാന പൊതുഭരണ വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. 2018ലെ വിശേഷ ദിവസങ്ങളും മഹത്‌വ്യക്തികളുടെ ജന്മദിനവും ആണ് അവധിയായി വരുന്നത്.

ജനുവരി രണ്ടിനാണ് ആദ്യ അവധി(മന്നം ജയന്തി), ജനുവരി 26(റിപ്പബ്ലിക് ദിനം), ഫെബ്രുവരി 13(ശിവരാത്രി), മാര്‍ച്ച് 29, 30(പെസഹ വ്യാഴം, ദുഃഖ വെള്ളി), മെയ് ഒന്ന്(മെയ് ദിനം), ജൂണ്‍ 15(റംസാന്‍), ഓഗസ്റ്റ് 15(സ്വാതന്ത്ര്യ ദിനം), ഓഗസ്റ്റ് 22(ബക്രീദ്), ഓഗസ്റ്റ് 24,25(ഒന്നാം ഓണം, തിരുവോണം), ഓഗസ്റ്റ് 27(നാലാം ഓണം, ശ്രീനാരായണ ഗുരു ജയന്തി,), ഓഗസ്റ്റ് 28(അയ്യങ്കാളി ജയന്തി), സെപ്റ്റംബര്‍ 20(മുഹറം), സെപ്റ്റംബര്‍ 21(ശ്രീനാരായണ ഗുരു സമാധി), ഒക്ടോബര്‍ രണ്ട്( ഗാന്ധി ജയന്തി), ഒക്ടോബര്‍ 18, 19(മഹാനവമി, വിജയദശമി), നവംബര്‍ ആറ്(ദീപാവലി), നവംബര്‍ 20(നബിദിനം), ഡിസംബര്‍ 25(ക്രിസ്മസ്) എന്നിവയാണ് പ്രവൃത്തി ദിവസങ്ങളില്‍ വരുന്ന അവധികള്‍. വിഷു ഉള്‍പ്പെടെയുള്ള മറ്റ് അവധികള്‍ രണ്ടാംശനി, ഞായര്‍ ദിവസങ്ങളിലായാണ് വരുന്നത്. ഏപ്രില്‍ ഒന്ന് (ഈസ്റ്റര്‍-ഞായര്‍), ഏപ്രില്‍ 14(അംബേദ്കര്‍ ജയന്തി-രണ്ടാംശനി), എപ്രില്‍ 15(വിഷു-ഞായര്‍), ഒാഗസ്റ്റ് 11(കര്‍ക്കിടക വാവ്-രണ്ടാംശനി), ഓഗസ്റ്റ് 26(മൂന്നാം ഓണം-ഞായര്‍), ഓഗസ്റ്റ് രണ്ട്(ശ്രീകൃഷ്ണ ജയന്തി-ഞായര്‍). എന്നിവ കൂടാതെ മാര്‍ച്ച് 12(അയ്യാ വൈകുണ്ഡ സ്വാമി ജയന്തി), സെപ്റ്റംബര്‍ 17(വിശ്വകര്‍മ്മ ദിനം) എന്നീ ദിവസങ്ങളില്‍ നിയന്ത്രിത അവധിയുമുണ്ട്.

INDIANEWS24.COM T V P M

Leave a Reply