jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2017 » October

ചാലക്കുടി രാജിവ് കൊലക്കേസ്: അഡ്വ. ഉദയഭാനു ഒളിവില്‍

ചാലക്കുടി രാജിവ് കൊലക്കേസ്: അഡ്വ. ഉദയഭാനു ഒളിവില്‍

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ രാജീവ് കൊലക്കേസില്‍ പ്രതിസ്ഥാനത്തുള്ള പ്രമുഖ അഭിഭാഷകന്‍ സി പി ഉദയഭാനു ഒളിവില്‍. ചൊവ്വാഴ്ച്ച രാവിലെ കേസില്‍ ഉദയഭാനു നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ഈ അഭിഭാഷകന്‍ ഒളിവില്‍ പോയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി.…

സൗദിയില്‍ വരുംവര്‍ഷം വനിതകള്‍ക്കായി സ്‌പോര്‍ട്‌സ് സ്റ്റേഡിയം തുറക്കും

സൗദിയില്‍ വരുംവര്‍ഷം വനിതകള്‍ക്കായി സ്‌പോര്‍ട്‌സ് സ്റ്റേഡിയം തുറക്കും

ജിദ്ദ: സ്ത്രീശാക്തീകരണത്തിന്റെ മറ്റൊരു നാഴികകല്ലായി ദുബായില്‍ 2018ല്‍ വനിതകള്‍ക്കായി സ്‌പോര്‍ട്‌സ് സ്‌റ്റേഡിയങ്ങള്‍ തുറന്നുകൊടുക്കാന്‍ തീരുമാനമായി. രാജ്യത്തെ ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അല്‍ അഷേയ്ഖ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്ക് ആരോഗ്യപരിപരണത്തിന്റെ ഭാഗമായി റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലായി 2018ല്‍…

ഫോണിലൂടെ ഭീഷണി; ജെറ്റ് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കി

ഫോണിലൂടെ ഭീഷണി; ജെറ്റ് എയര്‍വേയ്‌സ് വിമാനം തിരിച്ചിറക്കി

അഹമ്മദാബാദ്: ഫോണില്‍ സുരക്ഷാ ഭീഷണിയെത്തിയതിനെ തുടര്‍ന്ന് മുംബൈ-ഡല്‍ഹി ജെറ്റ് എയര്‍വേയ്‌സ് വിമാനം ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇറക്കി. യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തി. പൂലര്‍ച്ചെ 2.55ന് മുംബൈയില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട 9W339 എന്ന വിമാനമാണ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദില്‍ ഇറക്കിയത്. 3.45ന്…

ഇന്ത്യ ലോകഫുട്‌ബോളില്‍ തോല്‍വി അറിയാത്ത രണ്ടാമത്തെ ടീം

ഇന്ത്യ ലോകഫുട്‌ബോളില്‍ തോല്‍വി അറിയാത്ത രണ്ടാമത്തെ ടീം

ന്യൂഡല്‍ഹി: ലോക ഫുട്‌ബോളില്‍ തോല്‍ക്കാതെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ. ഇതില്‍ 11 വിജയവും ഒരു സമനിലയും ഉള്‍പ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ ഫുട്‌ബോള്‍ ആരാധകരുള്ള അര്‍ജന്റീനയ്ക്കും ബ്രസിലീനും പോലും സാധിക്കാത്ത നേട്ടമാണ്‌ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കൈവരിച്ചിരിക്കുന്നത്. ഈ അപൂര്‍വ്വ നേട്ടത്തില്‍…

8K തിളക്കമുള്ള മോഹന്‍ലാലും സാങ്കേതിക തികവും നല്‍കിയ പത്തരമാറ്റ് വിജയം

8K തിളക്കമുള്ള മോഹന്‍ലാലും സാങ്കേതിക തികവും നല്‍കിയ പത്തരമാറ്റ് വിജയം

കൊച്ചി:ഇമോഷണല്‍ ത്രില്ലര്‍ എന്നൊക്കെ പറയാമെങ്കിലും വൈകാരികത നന്നേ കുറഞ്ഞ മാത്യു മാഞ്ഞൂരാനെ ഗംഭീരമാക്കിയ മോഹന്‍ലാലിന്റെ കൈയ്യടക്കവും മികച്ച സാങ്കേതികതയുമാണ് വില്ലന്‍ സിനിമയുടെ ഹൈലൈറ്റ് എന്ന് ഒറ്റ വാചകത്തില്‍ പറയാം. ചിത്രത്തിന്റെ റിലീസിന് മുമ്പേ ടീസറില്‍ പ്രചരിച്ച ലാല്‍ ഡയലോഗ് ശരിവെക്കുന്നതാണ് ചിത്രത്തിന്റെ…

ദുബായിലും ഷാര്‍ജയിലും കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വ്വീസുകളെ ബാധിച്ചു

ദുബായിലും ഷാര്‍ജയിലും കനത്ത മൂടല്‍മഞ്ഞ്; വിമാന സര്‍വ്വീസുകളെ ബാധിച്ചു

ദുബായ്: കനത്ത മൂടല്‍ മഞ്ഞ് കാരണം ദുബായിലെയും ഷാര്‍ജയിലേയും വിമാന സര്‍വ്വീസുകള്‍ വൈകാനിടയായി. വരും ദിവസങ്ങളിലും മൂടല്‍ മഞ്ഞ് കൂടാനിടയുണ്ടെന്നാണ് കാലവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. അല്‍മക്തൂം, ഷാര്‍ജ്ജ, മലീഹ, അല്‍ സ്‌വെയിഹാന്‍ എന്നിവിടങ്ങളില്‍ ദൂരക്കാഴച്ച വലിയതോതില്‍ കുറയാനിടയാകുംവിധം മൂടല്‍മഞ്ഞ് രൂപപ്പെട്ടു.…

ഏജന്റിന്റെ ക്രൂരത: അജ്മാനില്‍ മലയാളിയുവതി നരകിക്കുന്നു

ഏജന്റിന്റെ ക്രൂരത: അജ്മാനില്‍ മലയാളിയുവതി നരകിക്കുന്നു

ഷാര്‍ജ: നാട്ടില്‍ വച്ച് വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ അജ്മാനില്‍ എത്തിച്ച യുവതി വീട്ടുതടങ്കലില്‍ ദയനീയ സ്ഥിതിയില്‍. പത്തനംതിട്ടയിലെ നിരണം സ്വദേശിനിയായ യുവതിയാണ് നരകയാതന അനുഭവിക്കുന്നത്‌. ഭക്ഷണം നല്‍കാതെയും ദേഹോപദ്രവം ഏല്‍പ്പിച്ചും വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിക്കുകയാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് യുവതി അറിയിച്ചതായാണ്‌ വിവരം. സംഭവത്തെ തുടര്‍ന്ന്…

ലോക അനിമേഷന്‍ ദിനത്തില്‍ കുട്ടികള്‍ക്കായി കൊച്ചിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

ലോക അനിമേഷന്‍ ദിനത്തില്‍ കുട്ടികള്‍ക്കായി കൊച്ചിയില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു

കൊച്ചി: ലോക അനിമേഷന്‍ ദിനത്തോടനുബന്ധിച്ച് പെറ്റല്‍സ് ഗ്ലോബ് ഫൗണ്ടേഷന്‍ എം എന്‍ ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ട് കുട്ടികള്‍ക്കായി അനിമേഷന്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പത്തടിപ്പാലം കേരള ഹിസ്റ്ററി മ്യൂസിയം ഹാളില്‍ ഇന്ന്  നടന്ന ശില്‍പ്പശാലയില്‍ ഒരു അനിമേഷന്‍ ചിത്രം എങ്ങിനെയാണ് ജനിക്കുന്നതെന്ന അറിവു പകരുന്നതിനൊപ്പം സോഷ്യല്‍…

ഒടിയനു വേണ്ടി കഠിനപ്രയത്‌നത്തിനായി മോഹന്‍ലാല്‍ ഫ്രാന്‍സില്‍

ഒടിയനു വേണ്ടി കഠിനപ്രയത്‌നത്തിനായി മോഹന്‍ലാല്‍ ഫ്രാന്‍സില്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ കഠിനമായ വ്യായാമ മുറകളും യോഗയും മറ്റും പരിശീലിക്കുന്നതിനായി ഫ്രാന്‍സില്‍. ഒടിയനെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുത്താനുള്ള തീവ്രമായ ഒരുക്കത്തിന് അദ്ദേഹത്തിനൊപ്പം വിദഗ്ധ സംഘമാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. ചിത്രം സംവിധാനം ചെയ്യുന്ന ശ്രീകുമാര്‍ മേനോന്‍ ട്വിറ്റിറിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിനായി മോഹന്‍ലാല്‍ 15…

ചൈന തിരയുന്ന തട്ടിപ്പുകാരെ കംബോഡിയയില്‍ പിടികൂടി നാട്ടിലേക്ക് അയച്ചു

ചൈന തിരയുന്ന തട്ടിപ്പുകാരെ കംബോഡിയയില്‍ പിടികൂടി നാട്ടിലേക്ക് അയച്ചു

നോംപെന്‍: ചൈനയില്‍ നിന്നും പണംവെട്ടിച്ച് വിദേശത്തേക്ക് കടത്തിയെന്ന് സംശയിക്കുന്ന 61 പേരെ കംബോഡിയയില്‍ പിടികൂടി നാട്ടിലേക്ക് അയച്ചു. എന്നാല്‍ ഇതില്‍ തങ്ങളുടെ 19 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തായ്‌വാന്‍ ആരോപിച്ചു. ചൈനയില്‍ കുറേയധികം ആളുകളില്‍ നിന്നായി ശതകോടിക്കണക്കിന് ഡോളറിന്റെ മൂല്യമുള്ള തുകയുടെ വെട്ടിപ്പ്…

Page 1 of 14123Next ›Last »