ദുബായ്: വാരാന്ത്യത്തില്‍ എത്തുന്ന ബെലിപെരുന്നാളിനെ വരവേല്‍ക്കാന്‍ ദുബായ് അവസാനവട്ട ഒരുക്കങ്ങളില്‍. വിപണികള്‍ സജീവമായി. ബലിമൃഗങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. ഈദ് ഗാഹുകള്‍ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. വേനലവധിക്ക് നാട് വിട്ട് പോയവരും സ്വദേശത്തേക്ക് പോയ വിദേശികളും മടങ്ങിയെത്തിക്കഴിഞ്ഞു. എല്ലാതരം ആളുകളെയും ആകര്‍ഷിക്കും വിധമുള്ള ആഘോഷപരിപാടികളാണ് രാജ്യത്തുടനീളം…
ബെംഗളുരു: കര്‍ണ്ണാടകയിലെ ചന്നപ്പട്ടണയ്ക്കടുത്ത് കെ എസ് ആര് ടി സി ബസില്‍ യാത്രക്കാരെ കൊള്ളയടിച്ചു സ്വര്‍ണ്ണവും പണവും കവര്‍ന്നു. കോഴിക്കോട്ടു നിന്നും ബെംഗളുരുവിലേക്ക് പുറപ്പെട്ട ബസില്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ഡ്രൈവര്‍ ബസ് നിര്‍ത്തി പുറത്തിറങ്ങിയ സമയത്ത് ബൈക്കിലെത്തിയ നാലംഗ സംഘം യാത്രക്കാരെ…
ന്യൂഡല്‍ഹി: രാജ്യത്തെ കള്ളനോട്ടുകള്‍ കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് പരിഷ്കരണം വലിയ ചലനമുണ്ടാക്കിയില്ലെന്ന് റിസര്‍വ് ബാങ്ക്(ആര് ബി ഐ)റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിനു ശേഷം ആദ്യമായി ഇന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയ കണക്കുകളിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാകുന്നത്. കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച…
ദുബായ്: എമിറേറ്റ്സ് എയര്‍ലൈനിന്റെ ചരക്കുകടത്തു വിഭാഗമായ എമിറേറ്റ്സ് സ്കൈ കാര്‍ഗോയുടെ റോസി എന്ന വിമാനത്തെ ദുബായി എയര്‍പോര്‍ട്ടില്‍ വരവേറ്റത് പൂക്കളമിട്ടുകൊണ്ട്. എമിറേറ്റ്സിന്റെ സ്കൈ കാര്‍ഗോ ജീവനക്കാര്‍ റണ്വേയ്ക്കടുത്ത് വലിയ പൂക്കളം തീര്‍ത്ത് ഹാപ്പി ഓണം എന്ന് എഴുതിവച്ചാണ് ഇന്ത്യയില്‍ നിന്ന് ഓണചരക്കുമായെത്തുന്ന വിമാനത്തിന്…
ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റനില്‍ നിര്‍ത്താതെ പെയ്യുന്ന മഴമൂലമുള്ള വെള്ളപ്പൊക്കം കാരണം ജനജീവിതം സ്തംഭിച്ചു. മലയാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളിലും ദുരിതം കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ കനത്തതോടെ പ്രദേശങ്ങളിലുള്ളവരെ അധികൃതര്‍ മാറ്റി താമസിപ്പിച്ചു. മലയാളി അസോസിയേഷനുകള്‍ നടത്താനിരുന്ന ഓണാഘോഷങ്ങളും മാറ്റിവച്ചതായി അറിയുന്നു. ഹൂസ്റ്റണിലും…
റിയാദ്: സൗദി അറേബ്യയിലെ വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തില്‍ വലിയതോതില്‍ കുറവുവന്നിരിക്കുന്നതായി സൗദി കേന്ദ്ര ബാങ്കായ സാമ. കഴിഞ്ഞ ഏഴുമാസത്തിനിടെ വിദേശികളയച്ച പണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 745 കോടി റിയാല്‍ കുറവു രേഖപ്പെടുത്തിയതായി ബാങ്ക് വ്യക്തമാക്കി. ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍…
കൊച്ചി: സംഗീത സംവിധായകന് ബിജിബാലിന്റെ ഭാര്യ ശാന്തി(36) അന്തരിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് നാലോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മസ്തിഷ്ക്കാഘാതമാണ് മരണകാരണം. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ശാന്തിയെ ആശുപത്രിയിലെത്തിച്ചത്. തിങ്കളാഴ്ച്ച വൈകീട്ടോടെ സ്ഥിതി മോശമായി. നര്‍ത്തകിയും നൃത്ത അധ്യാപികയുമായ…
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുകന്‍ സിക്സ് ഡിയിലും ഇറങ്ങി. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറയിലെ ന്യൂക്ലിയസ് മാളിളെ 6ഡി തിയേറ്ററില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. താമസിയാതെ കേരളത്തിലെ മറ്റ് 6ഡി തിയേറ്ററുകളിലും പ്രദര്‍ശനത്തിനെത്തും. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ സിനിമ 6ഡി പതിപ്പിലിറങ്ങുന്നത്. പുലിമുരുകന് സിനിമയിലെ…
കൊച്ചി: ദിലീപ് ജയിലില്‍ തുടരും.നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ഇത് മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ തള്ളപ്പെടുന്നത്. ദിലീപ് പള്‍സര്‍ സുനിയുമായി കുറ്റകൃത്യം ചെയ്യാന്‍ ഗൂഢാലോചന നടത്തിയതിന് മൂന്നു സാക്ഷികളുണ്ടെന്ന പ്രോസിക്യൂഷന്റെ…
ന്യൂഡല്‍ഹി: ബലാല്‍സംഗ കേസില്‍ കുറ്റക്കാരനായി കണ്ടെത്തിയ ആത്മീയനേതാവ് ഗുര്‍മിത് റാം റഹീം സിംഗിന് പത്ത് വര്‍ഷം കഠിനതടവ് ശിക്ഷ. സി ബി ഐ പ്രത്യേക കോടതി ജഡ്ജി ജദ്ജീര് സിംഗ് തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് രാജ്യം ഉറ്റുനോക്കുന്ന വിധി പ്രഖ്യാപിച്ചത്. വിധി…