728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2017 » July (Page 2)

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.ഇയാളോട് ചോദ്യംചെയ്യലിന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ അക്രമസംഭവം നടക്കുന്ന ദിവസങ്ങളില്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പരുകളില്‍ വിളിച്ചിരുന്നു.…

സൗദിയിലെ പൊതുമാപ്പ്: നാട്ടിലേക്ക് മടങ്ങിയത് 7.3 ലക്ഷം പേര്‍

സൗദിയിലെ പൊതുമാപ്പ്: നാട്ടിലേക്ക് മടങ്ങിയത് 7.3 ലക്ഷം പേര്‍

റിയാദ്: സൗദി അറേബ്യയിലെ ഇത്തവണത്തെ പൊതുമാപ്പ് കാലാവധി അവസാനിക്കുമ്പോള്‍ നാട് വിട്ട വിദേശികളുടെ എണ്ണം എഴ് ലക്ഷത്തി മുപ്പതിനായിരം.രാജ്യത്തെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയമലംഘരായ വിദേശികള്‍ ഇനിയും രാജ്യത്ത് തങ്ങുന്നുണ്ട്. അവരെ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു. നാല് മാസത്തിനിടെ…

നടി ആക്രമിക്കപ്പെട്ട കേസ്: റിമി ടോമിയെ ചോദ്യം ചെയ്തു

നടി ആക്രമിക്കപ്പെട്ട കേസ്: റിമി ടോമിയെ ചോദ്യം ചെയ്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗായിക റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു. റിമി ടോമി നല്‍കിയ ഉത്തരങ്ങളില്‍ പൊരുത്തക്കേടുള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യേണ്ടിവരുമെന്നും സൂചന. നടി ആക്രമിക്കപ്പെട്ട വിവരം എങ്ങനെ അറിഞ്ഞുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ റിമി…

ഇന്ത്യന്‍ സിനിമ ആഗോള സംഗീത വിപണിയെ ലക്ഷ്യമിടണം: സോഹന്‍ റോയ്‌

ഇന്ത്യന്‍ സിനിമ ആഗോള സംഗീത വിപണിയെ ലക്ഷ്യമിടണം: സോഹന്‍ റോയ്‌

കൊച്ചി: ലോക സിനിമാ വിപണിയില്‍ മുന്‍ നിരയിലുള്ള ഇന്ത്യന്‍ സിനിമാ വ്യവസായം സംഗീതത്തിനുള്ള ആഗോള വിപണി നേടാന്‍ മുന്‍കൈയ്യെടുക്കണമെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയ്. കൊച്ചിയിലെ ഐ എം സി ഹാളില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംഗീതമേഖലയിലുള്ളവരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു…

ദൂരദര്‍ശന്‍ ലോഗോ മാറ്റാന്‍ തീരുമാനിച്ചു

ദൂരദര്‍ശന്‍ ലോഗോ മാറ്റാന്‍ തീരുമാനിച്ചു

ന്യൂഡല്‍ഹി: പതിറ്റാണ്ടുകള്‍ക്ക് മുമ്പേ പതിഞ്ഞു കിടക്കുന്ന ഇന്ത്യന്‍ ടെലിവിഷന്‍ ചാനല്‍ ചരിത്രത്തിലെ ആദ്യ ലോഗോ മായുന്നു. മനുഷ്യന്റെ കണ്ണിനെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള ദുരദര്‍ശന്റെ ലോഗോ മാറ്റി യുവാക്കളെ ആകര്‍ഷിക്കുന്ന പുതിയ ഒന്ന് രൂപപ്പെടുത്താന്‍ അധികൃതര്‍ തീരുമാനിച്ചു.എന്നാല്‍ ഡി ഡി ചാനലുകളുമായി ബന്ധപ്പെട്ട…

സൗദിയിലെ പലചരക്ക് കടകളിലും സ്വദേശിവല്‍ക്കരണം വരുന്നു

സൗദിയിലെ പലചരക്ക് കടകളിലും സ്വദേശിവല്‍ക്കരണം വരുന്നു

റിയാദ്: സ്വദേശികള്‍ക്ക് തൊഴിലവസരമൊരുക്കാന്‍ സൗദി അറേബ്യയില്‍ ബഖാല എന്നറിയപ്പെടുന്ന ചെറുകിട പലചരക്ക് കടകളില്‍ സമ്പൂര്‍ണ്ണ സ്വദേശിവല്‍ക്കരണം പ്രഖ്യാപിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നു. ഈ വര്‍ഷം തന്നെ ഇത് നടപ്പാക്കിയേക്കുമെന്നാണ് കരുതുന്നത്. ബഖാലകളിലെ 80 ശതമാനം തൊഴിലാളികളും വിദേശികളാണ്. ചെറുകിട വ്യാപാര സ്ഥാപനങ്ങളും മിനിമാര്‍ക്കറ്റുകളും അടച്ചുപൂട്ടി…

വ്യക്തമായ മറുപടി നല്‍കിയില്ല; കാവ്യയെ വീണ്ടും ചോദ്യംചെയ്‌തേക്കും

വ്യക്തമായ മറുപടി നല്‍കിയില്ല; കാവ്യയെ വീണ്ടും ചോദ്യംചെയ്‌തേക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇതേ തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് കാവ്യയെ ഇനിയും ചോദ്യം ചെയ്‌തേക്കും. ഇന്നലെ ആലുവ പരവൂര്‍ കവലയിലുള്ള ദിലീപിന്റെ…

വിസ്‌കി ഇന്ധനമായി കാറില്‍ പരീക്ഷിച്ചു വിജയിച്ചു

വിസ്‌കി ഇന്ധനമായി കാറില്‍ പരീക്ഷിച്ചു വിജയിച്ചു

മദ്യപിച്ച് വണ്ടിയോടിക്കുന്നത് ശിക്ഷാര്‍ഹമാണ്, എന്നാല്‍ മദ്യം ഒഴിച്ച് വണ്ടിയോടിക്കുന്ന സാധ്യതയുമായി ഒരു കാര്‍ പരീക്ഷണം നടത്തിക്കഴിഞ്ഞു. സ്‌കോട്ട്‌ലന്‍ഡ് കമ്പനിയാണ് വിസ്‌കി ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയിലെ അവശിഷ്ടങ്ങളില്‍ നിന്നുള്ള ബയോ ബ്യൂട്ടനോള്‍ കാറോടിക്കുന്നതിനായി പരീക്ഷിച്ചത്. സംഭവം വിജയകരമായി. സെല്‍ട്ട് റിന്യൂവബിള്‍സ് എന്ന കമ്പനി പെര്‍ത്ത്ഷയര്‍ ടല്ലിബാര്‍ദൈന്‍…

കുവൈറ്റില്‍ വിമാനയാത്രക്കാര്‍ കൈവശമുള്ള പണത്തെ കുറിച്ച് കസ്റ്റംസിനെ ബോധ്യപ്പെടുത്തണം

കുവൈറ്റില്‍ വിമാനയാത്രക്കാര്‍ കൈവശമുള്ള പണത്തെ കുറിച്ച് കസ്റ്റംസിനെ ബോധ്യപ്പെടുത്തണം

കുവൈറ്റ്‌സിറ്റി: കുവൈറ്റിലെ വിമാനയാത്രക്കാര്‍ കൈവശം കരുതുന്ന പണം എത്രയെന്ന് കസ്റ്റംസ് അധികൃതരെ ബോധ്യപ്പെടുത്തണം. 3000 കുവൈറ്റ് ദിനാര്‍ വരെ കൈയ്യില്‍ വയ്ക്കാം. അതിന് മുകളില്‍ പണം കൈവശമുള്ളവര്‍ക്കാണ്‌ കസ്റ്റംസ് ഡിക്ലറേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രവാദ സംഘങ്ങള്‍ക്ക് പണം എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണ് നടപടി ഏര്‍പ്പെടുത്തിയത്. യാത്രക്കാര്‍ക്ക്…

വിന്‍സന്റിന് ജാമ്യമില്ല; പോലീസ് കസ്റ്റഡിയില്‍

വിന്‍സന്റിന് ജാമ്യമില്ല; പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എം എല്‍ എ എം. വിന്‍സെന്റിന് ജാമ്യമില്ല. ബുധനാഴ്ച്ച വൈകീട്ട് നാല് വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിച്ചു. കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോലീസിന്റെ അപേക്ഷയും വിന്‍സന്റിന്റെ…