jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2017 » July

മലയാള സിനിമയ്ക്ക് ഉന്നതാധികാര സമിതി വരുന്നു

മലയാള സിനിമയ്ക്ക് ഉന്നതാധികാര സമിതി വരുന്നു

കൊച്ചി: മലയാള സിനിമാരംഗത്തെ എല്ലാ സംഘടനകളുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച്‌ ഉന്നതാധികാര സമിതിക്ക് രൂപം നല്‍കാന്‍ നടപടി. ഇതിന്റെ ആദ്യ ചുവടുവെപ്പെന്നോണം എറണാകുളത്ത് തിങ്കളാഴ്ച്ച അനൗദ്യോഗികമായ കൂടിച്ചേരല്‍ നടന്നു. നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ സിനിമാമേഖലയ്ക്ക് ഏറ്റ മങ്ങല്‍ മാറ്റിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അഭിനേതാക്കളുടെ സംഘടനയായ…

പാചകവാതക സിലിണ്ടറിന് മാസംതോറും വിലകൂട്ടി സബ്‌സിഡി നിര്‍ത്തലാക്കും

പാചകവാതക സിലിണ്ടറിന് മാസംതോറും വിലകൂട്ടി സബ്‌സിഡി നിര്‍ത്തലാക്കും

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിനുള്ള സബ്‌സിഡി എടുത്തു കളയാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നിലവില്‍ നല്‍കിവരുന്ന സബ്‌സിഡി വിലയില്‍ മാസംതോറും നാല് രൂപ വീതം കൂട്ടി അടുത്ത മാര്‍ച്ച് മാസമാകുമ്പോഴേക്കും വാണിജ്യവിലയ്ക്ക് സമാനമെത്തിച്ചുകൊണ്ടാവും തീരുമാനം പ്രാബല്യത്തിലാക്കുക.പൊതുമേഖലാ എണ്ണ കമ്പനികള്‍ക്ക് ഇത്‌ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായി…

കാവ്യയ്ക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നത് വിശ്വസിക്കാനാവില്ലെന്ന് പോലീസ്‌

കാവ്യയ്ക്ക് പള്‍സര്‍ സുനിയെ അറിയില്ലെന്നത് വിശ്വസിക്കാനാവില്ലെന്ന് പോലീസ്‌

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ വീണ്ടും പോലീസ് ചോദ്യം ചെയ്‌തേക്കും. കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ അറിയില്ലെന്ന മൊഴി വിശ്വസനീയമല്ലെന്ന് പോലീസ് പറയുന്നു. ഇത്യ വ്യക്തമാക്കുന്ന കണ്ടെത്തലുകളുടെ…

തിരുവനന്തപുരം പ്രസ്‌ക്ലബ്ബ്: ജി രാജീവ് പ്രസിഡന്റ്

തിരുവനന്തപുരം പ്രസ്‌ക്ലബ്ബ്: ജി രാജീവ് പ്രസിഡന്റ്

തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ 2017-18 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ജി. രാജീവ് (ടൈംസ് ഓഫ് ഇന്ത്യ), സെക്രട്ടറി എസ്. സതീഷ് ബാബു (കൈരളി ടിവി), വൈസ് പ്രസിഡന്റ് അന്‍സാര്‍ എസ്. രാജ് (കേരള കൗമുദി), ജോയിന്റ് സെക്രട്ടറി വി.വി. അരുണ്‍…

രാഷ്ട്രീയ ആക്രമണങ്ങള്‍: ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തി

രാഷ്ട്രീയ ആക്രമണങ്ങള്‍: ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ അക്രമണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ ഗവര്‍ണ്ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെയും വിളിച്ചുവരുത്തി. കുറ്റവാളികളെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തലസ്ഥാന നഗരിയിലെ സി പി എം- ബി ജെ പി അക്രമങ്ങള്‍…

ഖത്തര്‍ പ്രശ്‌നം: യു എന്‍ ഇടപെടണമെന്ന് ആവശ്യം

ഖത്തര്‍ പ്രശ്‌നം: യു എന്‍ ഇടപെടണമെന്ന് ആവശ്യം

ദോഹ: ഖത്തറുമായി സൗദി സഖ്യരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ(യു എന്‍) ഇടപെടണമെന്ന് ആവശ്യം. പ്രശ്‌നത്തില്‍ യു എന്നിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് കൈമാറി.…

ദിലീപിന്റെ മിച്ചഭൂമികള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ മുന്നോട്ട്‌

ദിലീപിന്റെ മിച്ചഭൂമികള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ മുന്നോട്ട്‌

തിരുവനന്തപുരം: പരിധിയില്‍ കൂടുതലായുള്ള നടന്‍ ദിലീപിന്റെ ഭൂമി പിടിച്ചെടുക്കാന്‍ മുറയായി നടന്നുവരുന്നു. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച ദിലീപിന് മേല്‍ മിച്ചഭൂമി കേസ് എടുക്കാനുള്ള നപടികളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് ആരംഭിച്ചത്. നടപടികളുടെ ഭാഗമായി തൊടുപുഴ ലാന്‍ഡ് ബോര്‍ഡ് താരത്തിനെതിരെ ആദ്യത്തെ മിച്ചഭൂമി കേസ്…

ഒരു സെക്കന്‍ഡില്‍ ബാറ്ററി ഫുള്‍ചാര്‍ജ്ജിലെത്തുമെന്ന് കണ്ടുപിടിത്തം

ഒരു സെക്കന്‍ഡില്‍ ബാറ്ററി ഫുള്‍ചാര്‍ജ്ജിലെത്തുമെന്ന് കണ്ടുപിടിത്തം

ന്യൂയോര്‍ക്ക്: മൊബൈല്‍ ഫോണുകളില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകളെടുക്കുന്ന പ്രശ്‌നത്തിന് ശാസ്ത്രലോകം പരിഹാരം കണ്ടെത്തി. അമേരിക്കയിലെ ഡ്രെക്‌സല്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത് എംക്‌സീന്‍ പദാര്‍ത്ഥം മിന്നല്‍ വേഗത്തില്‍ ബാറ്ററികള്‍ ചാര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്നതിന് നര്‍ണ്ണായകമാകുമെന്നാണ്. ബാറ്ററികളില്‍ അയണുകളുടെ സഞ്ചാരത്തിനുള്ള വഴികള്‍ പരിമിതമാകുന്നതാണ് ഉര്‍ജ്ജം…

കൊച്ചി മെട്രോ രണ്ടാംഘട്ടമാകുന്നതോടെ ടിക്കറ്റ് നിരക്കുകള്‍ മാറിയേക്കും

കൊച്ചി മെട്രോ രണ്ടാംഘട്ടമാകുന്നതോടെ ടിക്കറ്റ് നിരക്കുകള്‍ മാറിയേക്കും

കൊച്ചി: രണ്ടാംഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ കൊച്ചി മെട്രോയുടെ ടിക്കറ്റ് നിരക്കുകള്‍ അവലോകനം ചെയ്യുമെന്ന് കെ എം ആര്‍ എല്‍ എംഡി. ഏലിയാസ് ജോര്‍ജ്. സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ് മെട്രോ നിരക്കുകളെന്ന പരാതി ഉയരുന്നതിനിടെയാണ് ഈ അഭിപ്രായമെന്നത് ശ്രദ്ധേയമാണ്. നിലവില്‍ ആലുവ മുതല്‍ പാലാരിവട്ടം…

ബോളിവുഡ് നടന്‍ ഇന്ദര്‍കുമാര്‍ അന്തരിച്ചു

ബോളിവുഡ് നടന്‍ ഇന്ദര്‍കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ (43) അന്തരിച്ചു. ഹൃദയകാഘാതത്തെ തുടര്‍ന്ന് അന്ധേരിയിലുള്ള സ്വവസതിയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 1996 മസൂം എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഇരുപതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിര്‍ച്ചി തോപ്പിവാലെ (1998), കഹി പ്യാര്‍ ന ഹൊ ജയേ(2000),…

Page 1 of 8123Next ›Last »