jio horizontal
728-pixel-x-90
<< >>
Home » 2017 » March (Page 3)

തേനിയിലെ കണികാ പരീക്ഷണം റദ്ദാക്കാന്‍ ഉത്തരവ്‌

തേനിയിലെ കണികാ പരീക്ഷണം റദ്ദാക്കാന്‍ ഉത്തരവ്‌

ചെന്നൈ:തമിഴ്‌നാട്ടില്‍ കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തേനിയില്‍ കണികാ പരീക്ഷണം നടത്താനുള്ള നീക്കം റദ്ദാക്കി.ഇതിനെതിരെ പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഹരിത ട്രൈബ്യൂണല്‍ ആണ് റദ്ദാക്കിയത്. 2010ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് കണികാപരീക്ഷണ കേന്ദ്രത്തിന് അനുമതി നല്‍കിയത്.തേനിയിലെ പൊട്ടിപ്പുറത്ത് ഗവേഷണശാലയുമായി ബന്ധപ്പെട്ട…

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അറസ്റ്റില്‍

നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് അറസ്റ്റില്‍

തൃശ്ശൂര്‍:നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസ് അറസ്റ്റില്‍.നെഹ്രു ഗ്രൂപ്പിനു കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസില്‍ തൃശ്ശൂര്‍ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തിരുന്നു.കോളജുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. നെഹ്രു ഗ്രൂപ്പിന്…

സൗദി വിടുന്ന നിയമലംഘകര്‍ക്ക് തിരികെയെത്താന്‍ വിലക്കുണ്ടാകില്ല

സൗദി വിടുന്ന നിയമലംഘകര്‍ക്ക് തിരികെയെത്താന്‍ വിലക്കുണ്ടാകില്ല

റിയാദ്:പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ സൗദി വിടുന്ന വിദേശികള്‍ക്ക് വീണ്ടും ഇവിടേക്ക് തിരിച്ചുവരാന്‍ വിലക്കുണ്ടാവില്ല.ഈ മാസം 29 മുതല്‍ മൂന്ന് മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരെല്ലാം ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.പൊതുമാപ്പ് കാലാവധി കഴിഞ്ഞും നിയമവിരുദ്ധമായി രാജ്യത്ത് തങ്ങിയാല്‍ കടുത്ത നടപടി…

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: എം ബി ഫൈസല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: എം ബി ഫൈസല്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി

മലപ്പുറം:ഇ അഹമ്മദിന്‍രെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന മലപ്പുറത്ത് അഡ്വ. എം ബി ഫൈസല്‍ എല്‍ ഡി എഫിനായി മത്സരിക്കും.സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡന്റ ആയ…

പാട്ടഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനം

പാട്ടഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനം

തിരുവനന്തപുരം:സംസ്ഥാനത്ത് പാട്ടകാലാവധി തീര്‍ന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാന്‍ തീരുമാനം.ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയമിച്ചു.സംസ്ഥാനത്തുടനീളം അറുപത്തിയയ്യായിരത്തോളം ഏക്കര്‍ സര്‍ക്കാര്‍ പാട്ടഭൂമിയുണ്ടെന്നാണ് കണക്ക്. വര്‍ഷങ്ങളായി പാട്ടക്കരാര്‍ പുതുക്കാത്തതും പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതുമായ…

അരദിവസത്തില്‍ വിരിഞ്ഞത് എഴുന്നൂറ് മുഖരസങ്ങള്‍

അരദിവസത്തില്‍ വിരിഞ്ഞത് എഴുന്നൂറ് മുഖരസങ്ങള്‍

കൊച്ചി:തന്റെ മുമ്പിലെത്തുന്ന മുഖങ്ങളെല്ലാം വരയ്ക്കാന്‍  മനസ്സു കാട്ടുന്ന ഇബ്രാഹിം ബാദുഷ എന്ന കലാകാരന്‍റെ മാസ്മരികതയില്‍  അര ദിവസം കൊണ്ട് വിരിഞ്ഞത് 700 മുഖരസങ്ങള്‍.അര ദിവസത്തോളം തുടര്‍ച്ചയായി ഇരുന്നു ഈ മുഖങ്ങള്‍ തീര്‍ത്തത് ഇന്ത്യയിലെ ആദ്യത്തെ സംഭവം എന്ന് വിവക്ഷിക്കാം. എടത്തല കെ എം…

പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടിന് അനുമതി

പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ടിന് അനുമതി

ന്യൂഡല്‍ഹി:ഏറെ ശ്രദ്ധേയവും വിവാദവുമായ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പരിഷ്‌കരണത്തിന് ശേഷം പത്ത് രൂപയുടെ പ്ലാസ്റ്റിക് നോട്ട് അച്ചടിക്കാന്‍ തീരുമാനം.ഇതിനായി റിസര്‍വ്വ് ബാങ്കിന് അനുമതി നല്‍കിയതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.അതേസമയം രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാര്‍ലമെന്റ്…

പ്രധാനമന്ത്രിയെ രാഷ്ട്രപതി പ്രകീര്‍ത്തിച്ചു

പ്രധാനമന്ത്രിയെ രാഷ്ട്രപതി പ്രകീര്‍ത്തിച്ചു

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ പ്രസ്താവന.ഒരു ഇംഗ്ലീഷ് ചാനലിന് അനുവദിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മോദിക്ക് തന്റെതായ രീതിയുണ്ടെന്ന് പറഞ്ഞ അദ്ദേഹം കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുക്കുന്നയാള്‍ കൂടിയാണെന്നും അഭിപ്രായപ്പെട്ടു.അതേസമയം പാര്‍ലമെന്റ് അനാവശ്യമായി തടസ്സപ്പെടുത്തുന്നതിനെ രാഷ്ട്രപതി…

ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവിനെതിരെ മദ്രാസ് ഹൈക്കോടതി

ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവിനെതിരെ മദ്രാസ് ഹൈക്കോടതി

ചെന്നൈ:ജയലളിത അമ്മയാണെന്ന് തെളിയിക്കാന്‍ യുവാവ് സമര്‍പ്പിച്ച രേഖകള്‍ വ്യാജമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും വ്യക്തമാകുമെന്ന് മദ്രാസ് ഹൈക്കോടതി.അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.ജസ്റ്റീസ് ആര്‍ മഹാദേവനാണ് കേസ് പരിഗണിച്ചത്. ജയയുടെയും തെലുങ്ക് നടന്‍ ശോഭന്‍ ബാബുവിന്റെയും…

കേരളത്തില്‍ തോക്ക് ലൈസന്‍സിനായി വനിതാ അപേക്ഷകര്‍ കൂടി

കേരളത്തില്‍ തോക്ക് ലൈസന്‍സിനായി വനിതാ അപേക്ഷകര്‍ കൂടി

തിരുവനന്തപുരം:സംസ്ഥാനത്ത് തോക്ക് ലൈസന്‍സ് അപേക്ഷകരില്‍ സ്ത്രീകളുടെ എണ്ണം കൂടി.കഴിഞ്ഞ ആറ് മാസത്തിനിടെ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.എറണാകുളത്ത് നടിയെ തട്ടിക്കൊണ്ടുപോയ സംഭവം കൂടി ആയതോടെ സ്ത്രീ അപേക്ഷകര്‍ പിന്നെയും കൂടി. നിലവില്‍ ഇരുപതിനായിരത്തോളം പേര്‍ക്കാണ്‌ സംസ്ഥാനത്ത് തോക്ക് ലൈസന്‍സുള്ളത്.പുതിയ അപേക്ഷകര്‍ ഇതിന്റെ ഇരട്ടിയോളം വരും.ഇതില്‍…