jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2017 » January

സൗദിയില്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനം

സൗദിയില്‍ വാറ്റ് ഏര്‍പ്പെടുത്താന്‍ തീരുമാനം

റിയാദ്:സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി(വാറ്റ്) ഏര്‍പ്പെടുത്താന്‍ തീരുമാനം.സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് പുതിയ തീരുമാനമെടുത്തത്. സൗദി ധനമന്ത്രിയാണ് വാറ്റ് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭയില്‍  അവതരിപ്പിച്ചത്.ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. വാറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത് ഏതെല്ലാം വസ്തുക്കള്‍ക്കാണന്നും എത്ര ശതമാനമാണെന്നതും സംബന്ധിച്ച വിവരങ്ങള്‍ മന്ത്രിസഭ…

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റി

ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും മാറ്റി

തിരുവനന്തപുരം:കേരള ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ മാറ്റി.കോളേജ് മാനേജ്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്.അഞ്ച് വര്‍ഷത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.ഈ കാലയളവില്‍ അധ്യാപികയായി പോലും ലക്ഷ്മി നായര്‍ക്ക് കോളേജിലെത്താനാകില്ല.വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടത്. കോളേജ് മാനേജ്‌മെന്റും വിദ്യാര്‍ത്ഥി പ്രതിനിധികളും…

ലോ അക്കാദമി ഭൂമിയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവ്‌

ലോ അക്കാദമി ഭൂമിയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവ്‌

തിരുവനന്തപുരം:കേരള ലോ അക്കാദമി ലോ കോളേജിന്റെ ഭൂമിയെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.റവന്യു മന്ത്രി ഇ ചന്ദ്രശേഖരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.വി എസ് അച്യുതാനന്ദന്‍ ഇതു സംബന്ധിച്ച് ഇന്നലെ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റവന്യൂ സെക്രട്ടറിക്കാണ് ഇക്കാര്യം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.…

വിനോദ് റായ്‌ ബി സി സി ഐ അധ്യക്ഷന്‍

വിനോദ് റായ്‌ ബി സി സി ഐ അധ്യക്ഷന്‍

ന്യൂഡൽഹി:ബി സി സി ഐ അധ്യക്ഷനായി മുൻ കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി എ ജി)വിനോദ് റായിയെ ചുമതലപ്പെടുത്തികൊണ്ടു സുപ്രീം കോടതി ഇന്ത്യൻ ക്രിക്കറ്റ് ബോഡി(ബി സി സി ഐ)നെ അടിമുടിമാറ്റി.അപ്രതീക്ഷിതമായ ഭരണസമിതിയെ നിയോഗിച്ചുകൊണ്ട്‌ ബിസിസിഐയുടെ ഇടക്കാല ഭരണസമിതിക്കാണ്‌ കോടതിരൂപംനല്‍കിയിരിക്കുന്നത്.ചരിത്രകാരനും ക്രിക്കറ്റ് ഗവേഷകനുമായ…

നോട്ട് റദ്ദാക്കലിന്‌ ശേഷമുള്ള ആദ്യബജറ്റ് ബുധനാഴ്ച്ച

നോട്ട് റദ്ദാക്കലിന്‌ ശേഷമുള്ള  ആദ്യബജറ്റ് ബുധനാഴ്ച്ച

ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കും വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും ഇടയാക്കിയ നോട്ടുപരിഷ്‌കരണത്തിനു ശേഷമുള്ള ആദ്യ കേന്ദ്ര ബജറ്റ് ബുധനാഴ്ച്ച.പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിച്ച് ചൊവ്വാഴ്ച്ച രാഷ്ട്രപതി പ്രണാബ് മുഖര്‍ജി നയപ്രഖ്യാപനപ്രസംഗം നടത്തും.സമ്മേളനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും…

അങ്കത്തിന് കച്ചകെട്ടി ഒരു അമ്മൂമ്മ സ്ഥാനാര്‍ത്ഥി

അങ്കത്തിന് കച്ചകെട്ടി ഒരു അമ്മൂമ്മ സ്ഥാനാര്‍ത്ഥി

ആഗ്ര:പേര് ജാല്‍ ദേവി,വയസ്സ് 95, ഉത്തര്‍ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാര്‍ത്ഥിയാണ്.ആഗ്ര ജില്ലയിലെ ഖൈരാഗഢ് നിയോജകമണ്ഡലത്തിലാണ് മത്സരിക്കുന്നത്.പരസഹായമില്ലാതെ നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഈ വൃദ്ധ അങ്കത്തനിറങ്ങുന്നത്.ഇതേ മണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജാല്‍ ദേവിയുടെ മകന്‍ രാംനാഥ് സികര്‍വാറും മത്സരിക്കുന്നുണ്ടെന്നതാണ് മറ്റൊരു…

ട്രംപിന്റെ ഉത്തരവിന് യു എസ് കോടതിയുടെ സ്‌റ്റേ

ട്രംപിന്റെ ഉത്തരവിന് യു എസ് കോടതിയുടെ സ്‌റ്റേ

ന്യൂയോര്‍ക്ക്:അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപിന്റെ ഉത്തരവിന് അമേരിക്കയിലെ കോടതിയുടെ സ്‌റ്റേ.നിലവില്‍ അമേരിക്കയില്‍ എത്തിയവര്‍ക്ക് ശരിയായ വിസയുണ്ടെങ്കില്‍ രാജ്യത്ത് തങ്ങാന്‍ സാധിക്കുമെന്ന് കോടതി വ്യക്തമാക്കുന്നു.ഇതോടെ വിവിധ വിമാനത്താവളങ്ങളില്‍ എത്തിയിട്ടുള്ള നൂറുകണക്കിന്‌ വിദേശികള്‍ക്ക് മടങ്ങിപോകേണ്ടിവരില്ലെന്ന് ആശ്വസിക്കാം.അമേരിക്കയിലെ ഫെഡറല്‍ വിചാരണാ കോടതിയായ യു എസ് ഡിസ്ട്രിക്ട് കോര്‍ട്ട് ആണ്…

ലോകസനിമയിലെ എലിഫന്റ് മാന്‍ വിടവാങ്ങി

ലോകസനിമയിലെ എലിഫന്റ് മാന്‍ വിടവാങ്ങി

ദി എലിഫന്റ് മാന്‍ എന്ന ചിത്രത്തിലൂടെ ലോകസിനിമയുടെ ശ്രദ്ധാകേന്ദ്രമായിമാറിയ ബ്രിട്ടീഷ് നടന്‍ ജോണ്‍ ഹര്‍ട്ട്(77) അന്തരിച്ചു.അര്‍ഭുത ബാധയെ തുടര്‍ന്ന് 2015 മുതല്‍ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച്ച രാത്രിയോടെയാണ് മരണമടഞ്ഞത്. 1980ല്‍ പുറത്തിറങ്ങിയ ‘ദി എലിഫന്റ് മാന്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ലോക സിനിമാ ആസ്വാദകരുടെ…

ലക്ഷ്മി നായര്‍ക്ക് അഞ്ചുവര്‍ഷത്തെ വിലക്ക്‌

ലക്ഷ്മി നായര്‍ക്ക് അഞ്ചുവര്‍ഷത്തെ വിലക്ക്‌

തിരുവനന്തപുരം:ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്ക് കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് അഞ്ച് വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. ഇന്റേണല്‍ അസസ്‌മെന്റ്, പരീക്ഷ നടത്തിപ്പ് എന്നിവയില്‍ നിന്നാണ് വിലക്കിയിരിക്കുന്നത്. കോളേജില്‍ ഗുരുതരമായ ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നെന്നും അതില്‍  പ്രിന്‍സിപ്പല്‍ ലക്ഷ്മിനായര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നും വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ്…

ലക്ഷ്മിനായരുടെ മാര്‍ക്കിടല്‍ ജാതിയും മതവും നിറവും നോക്കി

ലക്ഷ്മിനായരുടെ മാര്‍ക്കിടല്‍ ജാതിയും മതവും നിറവും നോക്കി

തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടന്നിരുന്നത് പ്രിന്‍സിപ്പള്‍ ലക്ഷ്മിനായരുടെ സ്വജനപക്ഷപാതപരാമയ നടപടികളും കൈകടത്തലുമായിരുന്നുവെന്ന് സര്‍വ്വകലാശാലാ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്.ഗുരുതരമായ ചട്ടംലംഘനമാണ് അവര്‍ കോളേജില്‍ നടത്തിയിരുന്നതെന്നും ഇതില്‍ വ്യക്തമാണ്.ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റിന് കൈമാറി. ലക്ഷ്മി നായര്‍ക്ക് താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് പരിഗണന നല്‍കിയിട്ടുണ്ട്.ഭാവി…

Page 1 of 8123Next ›Last »