728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2015 » December (Page 3)

നാഷണല്‍ ഹെറാള്‍ഡ് കേസ്‌: സോണിയയും രാഹുലും ശനിയാഴ്ച്ച കോടതിയില്‍

നാഷണല്‍ ഹെറാള്‍ഡ് കേസ്‌: സോണിയയും രാഹുലും ശനിയാഴ്ച്ച കോടതിയില്‍

ന്യൂഡല്‍ഹി:നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ രാഹൂല്‍ ഗാന്ധിയും ശനിയാഴ്ച്ച കോടതിയില്‍ ഹാജരാകും.ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് ഇരുവരും ഹാജരാകുക.കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഹരികള്‍ യങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.…

ലുലുമാളില്‍ അഗ്നിബാധയെന്ന് വ്യാജപ്രചാരണം

ലുലുമാളില്‍ അഗ്നിബാധയെന്ന് വ്യാജപ്രചാരണം

കൊച്ചി:പ്രമുഖ ഷോപ്പിംഗ് മാളായ ഇടപ്പള്ളിയിലെ ലുലുമാളില്‍ തീപ്പിടിത്തമുണ്ടായെന്ന് വ്യാജ പ്രചാരണം.മാളിന്റെ മൂന്നാമത്തെ നിലയില്‍ എക്‌സോസ്റ്റ് ഗ്രില്ലില്‍ ചൂട് കൂടി പുകയുണ്ടായതാണ് വ്യാജ പ്രചാരണത്തിന് ഇടയാക്കിയതെന്ന് ലുലുമാള്‍ അധികൃതര്‍ തന്നെ വ്യക്തമാക്കി. സമൂഹ മാധ്യമത്തിലൂടെയാണ് വാര്‍ത്ത പ്രചരിച്ചത്.സംഭവത്തിലെ സത്യാവസ്ഥ അറിയിച്ചുകൊണ്ട് ലുലുമാള്‍ ഫേസ്ബുക്ക് പേജില്‍…

കുമ്മനം ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌

കുമ്മനം ബി ജെ പി സംസ്ഥാന പ്രസിഡന്റ്‌

ന്യൂഡല്‍ഹി:കുമ്മനം രാജശേഖരനെ ബി ജെ പി സംസ്ഥാന പ്രസിഡന്റായി പ്രഖ്യാപിച്ചു.പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് അമിത് ഷായാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.നിലവില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയുമായ കുമ്മനം ജന്മഭൂമി പത്രത്തിന്റെ ചെയര്‍മാന്‍ കൂടിയാണ്.…

വോണിന്റെ ഇന്ത്യന്‍ ടീമില്‍ നായകന്‍ ഗാംഗുലി

വോണിന്റെ ഇന്ത്യന്‍ ടീമില്‍ നായകന്‍ ഗാംഗുലി

മെല്‍ബണ്‍:ക്രിക്കറ്റിലെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ക്രിക്കറ്റിന്റെ ടെസ്റ്റ് ടീം നായകന്‍ സൗരവ് ഗാംഗുലി.താന്‍ കരിയറിലുണ്ടായിരുന്ന കാലത്ത് ഇന്ത്യക്കായി കളിച്ചവരില്‍ നിന്നാണ് സാങ്കല്‍പ്പിക സെലക്ഷന്‍ നടത്തിയിരിക്കുന്നത്. ഓസ്‌ട്രേല്യക്കെതിരെ ഇന്ത്യ പടപ്പുറപ്പാട് നടത്തിയപ്പോഴെല്ലാം ബാറ്റിംഗില്‍ ഒരുപക്ഷേ സച്ചിനേക്കാള്‍ മികച്ച് നിന്നിട്ടുള്ള…

ലോകത്ത് ആദ്യമായി ഡ്രോണുകളുടെ മത്സരയോട്ടം ദുബായില്‍

ലോകത്ത് ആദ്യമായി ഡ്രോണുകളുടെ മത്സരയോട്ടം ദുബായില്‍

ദുബായ്:ലോകത്ത് ആദ്യമായി ഡ്രോണുകളുടെ മത്സരയോട്ടം സംഘടിപ്പിക്കുന്നു.ദുബായില്‍ .വേള്‍ഡ് ഡ്രോണ്‍ പ്രി എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തിലെ വിജയിക്ക് പത്ത് ലക്ഷം അമേരിക്കന്‍ ഡോളറാണ് സമ്മാനം.വേള്‍ഡ് ഫെഡറേഷന്‍ ഓഫ് റേസിംഗ് ഓഫ് ഡ്രോണ്‍സ് എന്ന സംഘടനയ്ക്കായിരിക്കും മത്സരത്തിന്റെ ചുമതല.വരുന്ന മാര്‍ച്ച് 11നായിരിക്കും മത്സരമെന്ന് അധികൃതര്‍…

കെ ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌

കെ ആര്‍ മീരയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്‌

ന്യൂഡല്‍ഹി:ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡിന് കെ ആര്‍ മീര അര്‍ഹയായി.ആരാച്ചാര്‍ എന്ന നോവലിനാണ്‌ അവാര്‍ഡ്.ഭരണകൂട ഭീകരതയെ എതിര്‍ക്കുന്ന നോവല്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് കെ ആര്‍ മീര പ്രതികരിച്ചു.എഴുത്തുകാരിയെ സമൂഹം ഗൗരവത്തോടെ സ്വീകരിക്കുന്നതിലുള്ള സന്തോഷവും അവര്‍ പങ്കുവെച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,വയലാര്‍…

ബ്രസീല്‍ ഒളിമ്പിക്‌സിന് ഒഫിഷ്യല്‍ വോളന്റിയറായി തൊടുപുഴ സ്വദേശിയും

ബ്രസീല്‍ ഒളിമ്പിക്‌സിന് ഒഫിഷ്യല്‍ വോളന്റിയറായി തൊടുപുഴ സ്വദേശിയും

പാരീസ്:ബ്രസീലില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒളിമ്പിക്‌സിന്റെ മീഡിയ വിഭാഗം വോളന്റിയറായി മലയാളി യുവാവ് തിരഞ്ഞെടുക്കപ്പെട്ടു.പാരീസില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഡോക്ടറേറ്റ് ചെയ്യുന്ന തൊടുപുഴ സ്വദേശി കെ കെ അനസാണ് റിയോ ഡീ ജനീറോ ഒളിമ്പിക്‌സിലെ മീഡിയ വിഭാഗത്തില്‍ ‘പ്രസ് മിക്‌സ്ഡ് സോണ്‍ ടീം’…

പോളണ്ടുകാരന്‍ ആരാധകനും മോഹന്‍ലാലും കണ്ടുമുട്ടി

പോളണ്ടുകാരന്‍ ആരാധകനും മോഹന്‍ലാലും കണ്ടുമുട്ടി

തിരുവനന്തപുരം:മോഹന്‍ലാലിനെ കാണാന്‍ കേരളത്തിലെത്തിയ പോളണ്ടുകാരന്‍ ആരാധകന്റെ ആഗ്രഹം സഫലമായി.തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളേജില്‍ വച്ചായിരുന്നു പോളണ്ടുകാരനായ ബര്‍ത്തോഷ് ഷര്‍നോട്ടയും മോഹന്‍ലാലും തമ്മില്‍ കണ്ടത്.കോളേജില്‍ അവയവദാന സൗഹൃദ ക്യാമ്പസ് പ്രഖ്യാപന ചടങ്ങിനിടെയായിരുന്നു കൂടിക്കാഴ്ച്ച. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ ബര്‍ത്തോഷ് കൊച്ചിയിലെത്തിയിട്ട് ഒരാഴ്ച്ചയോളമായി.ജന്മനാ…

കൗതുകമുണര്‍ത്തിയ പാര്‍ലമെന്റിലെ വെള്ളംകുടി

കൗതുകമുണര്‍ത്തിയ പാര്‍ലമെന്റിലെ വെള്ളംകുടി

ന്യൂഡല്‍ഹി:എ എ പി എംപി. ഭഗത് മന്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നതിനിടെ തൊണ്ടയിടറി.വയ്യാതെ വന്നപ്പോള്‍ വെള്ളം നല്‍കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി.പ്രധാനമന്ത്രിയുടെ കൈയ്യില്‍ നിന്നും വെള്ളം വാങ്ങി കുടിച്ച ശേഷം കേന്ദ്രത്തിനെതിരെയുള്ള ആക്രോശം വീണ്ടും തുടര്‍ന്നു. ബുധനാഴ്ച്ച ലോക്‌സഭയില്‍ പാര്‍ലമെന്റ് സമ്മേളിക്കുമ്പോഴായിരുന്നു…

പ്രതിപക്ഷ നേതാവ് വെള്ളിയാഴ്ച്ച് ഗള്‍ഫില്‍ എത്തും

പ്രതിപക്ഷ നേതാവ് വെള്ളിയാഴ്ച്ച് ഗള്‍ഫില്‍ എത്തും

തിരുവനന്തപുരം:പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിക്കും.രണ്ട് പതിറ്റാണ്ടിന് ശേഷമാണ് അദ്ദേഹം ഇവിടെയെത്തുന്നത്. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നിന് ബഹ്‌റൈനിലെത്തുന്ന വി എസ് ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റിയുടെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങുകളില്‍ പങ്കെടുക്കും.ഇതാണ് ഗള്‍ഫിലെ അദ്ദേഹത്തിന്റെ പ്രധാന പരിപാടി.ഗള്‍ഫ്…