728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2015 » October (Page 3)

ഇന്ന് വിജയദശമി,കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

ഇന്ന് വിജയദശമി,കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

തിരുവനന്തപുരം:വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തെ നിരവധി ക്ഷേത്രസന്നിധികളിലും സാമൂഹിക സാംസ്‌കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തി.വാഗ്‌ദേവതയുടെ അനുഗ്രഹം തേടി ആയിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ ഹരിശ്രീ എഴുതി. തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകം കോട്ടയം പനച്ചിക്കാട് ക്ഷേത്രം,എറണാകുളത്തെ പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം…

ബോളിവുഡ് ഗാനത്തിനൊപ്പം കനേഡിയന്‍ പ്രധാനമന്ത്രിയുടെ നൃത്തചുവടുകള്‍

ബോളിവുഡ് ഗാനത്തിനൊപ്പം കനേഡിയന്‍ പ്രധാനമന്ത്രിയുടെ നൃത്തചുവടുകള്‍

ഒട്ടോവ:പുതുതായി തെരഞ്ഞെടുക്കപ്പെട്ട കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രായംകൊണ്ടുമാത്രമല്ല മനസ്സുകൊണ്ടും അല്‍പം ചെറുപ്പമാണ്.ഇക്കാരണത്താലാവണം പൊതുവേദികളില്‍ നൃത്തം ചവിട്ടാനും മടിയില്ലാത്തയാളാണ് അദ്ദേഹം. സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിമാറിയ കനേഡിയന്‍ പ്രധാനമന്ത്രിയുടെ നൃത്ത ചുവടുകള്‍ ബോളിവുഡ് സിനിമാഗാനത്തിനൊപ്പിച്ചാണെന്നതാണ് മറ്റൊരു പ്രത്യേകത.ഇന്ത്യ-കാനഡ അസോസിയേഷന്‍ യോഗത്തില്‍ നടത്തിയ…

‘മൊയ്തീന്‍’ കുതിക്കുന്നു, മിസിസാഗ വഴി ഓട്ടവയിലേക്ക്

‘മൊയ്തീന്‍’ കുതിക്കുന്നു, മിസിസാഗ വഴി ഓട്ടവയിലേക്ക്

ടൊറന്റോ: മലയാളക്കര കീഴടക്കിയ പ്രണയകാവ്യം ‘എന്ന് നിന്‍റെ മൊയ്തീന്‍’ കാനഡയിലും ജൈത്രയാത്ര തുടരുന്നു. മിസിസാഗയില്‍ തുടര്‍ച്ചയായ മൂന്നാം വാരാന്ത്യത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും. അടുത്ത മാസം ഓട്ടവയിലും സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. സ്കാര്‍ബറോയിലും മിസിസാഗയിലും മൂന്നു തവണ വീതം ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രേക്ഷകരുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന്…

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയലളിതയും താരമാണ്‌

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയലളിതയും താരമാണ്‌

കൊല്ലം:കേരളത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ താരമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ചില ഇടങ്ങളില്‍ ജയലളിതയുടെ പാര്‍ട്ടിയായ എ ഐ എ ഡി എം കെ ടിക്കറ്റിലും ചില സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്.സംസ്ഥാനത്ത് ഒമ്പതിടത്താണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പാര്‍ട്ടി മത്സരിക്കുന്നത്. കൊല്ലം…

സേവാഗ് മനക്കരുത്തുള്ള ക്രിക്കറ്റര്‍:ഇയാന്‍ ചാപ്പല്‍

സേവാഗ് മനക്കരുത്തുള്ള ക്രിക്കറ്റര്‍:ഇയാന്‍ ചാപ്പല്‍

മെല്‍ബണ്‍:കഴിഞ്ഞ ദിവസം രാജ്യാന്ത്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച വിരേന്ദര്‍ സേവാഗ് മനക്കരുത്തുള്ള ബാറ്റ്‌സ്മാനാണെന്ന് മുന്‍ ഓസ്‌ട്രേല്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍.സേവാഗിന്റെ കൊഴിഞ്ഞുപോക്ക് വലിയൊരു നഷ്ടമാണ് ക്രിക്കറ്റിനുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ കണ്ടതില്‍ വെച്ച് എക്കാലത്തെയും എന്റര്‍ടെയിനിങ് ബാറ്റ്‌സ്മാനാണ് വിരേന്ദര്‍…

കള്ള ‘കൊലയാളി’കള്‍ക്കെതിരെ മോഹന്‍ലാല്‍

കള്ള ‘കൊലയാളി’കള്‍ക്കെതിരെ മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ് മാമുക്കോയയെ കൊന്നവര്‍ക്കെതിരെയാണ്.ഏറ്റവും ഒടുവില്‍ ദിവസങ്ങള്‍ക്ക് മുമ്പ് നടന്‍ മാമുക്കോയ മിരിച്ചതായി പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് ലാലിന്റെ എഴുത്ത്.ജീവിച്ചിരിക്കുന്ന സെലിബ്രിറ്റികളെ കൊല്ലുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.ഇങ്ങനെയുള്ള പ്രചാരണത്തിലൂടെ വെളിവാകുന്നത് അത്തരം ആളുകളിലെ മനോവൈകൃതമാണെന്നും താരം പ്രതികരിക്കുന്നു. ബ്ലോഗിലെ പ്രധാനഭാഗം…

തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പിന് നല്ല ദിവസം

തിങ്കളാഴ്ച്ച തെരഞ്ഞെടുപ്പിന് നല്ല ദിവസം

ടൊറന്റോ:തിങ്കളാഴ്ച്ച ജനഹിതം പരീക്ഷിക്കാന്‍പറ്റിയ നല്ലദിവസം,എന്തെന്നാല്‍ ഇത് നമ്മുടെ നാട്ടിലേത് പോലുള്ള വിശ്വാസത്തിന്റെ കാര്യമല്ല.കാനഡയിലെ തിരഞ്ഞെടുപ്പാണ് താരം.അതും പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്. ഇന്നലെയാണ് കാനഡയിലെ പാര്‍ലമെന്റായ ഹൗസ് ഓഫ് കോമന്‍സിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.ഈ രാജ്യത്ത് അങ്ങനെയാണ് തിങ്കളാഴ്ച്ചയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.എല്ലാ തിങ്കളാഴ്ച്ചയും മുടങ്ങാതെ തിരഞ്ഞെടുപ്പു…

കാനഡയെ ഇനി ട്രൂഡോ നയിക്കും

കാനഡയെ ഇനി ട്രൂഡോ നയിക്കും

ഓട്ടവ: പ്രവചനങ്ങളെ കാറ്റില്‍ പറത്തി ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ അടുത്ത പ്രധാനമന്ത്രി. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ട്രൂഡോ നയിച്ച ലിബറല്‍ പാര്‍ട്ടി 184 സീറ്റുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഒരു ദശകത്തോളം നീണ്ട ഭരണത്തിന് അന്ത്യംകുറിച്ചായിരുന്നു ലിബറല്‍സിന്‍റെ പടയോട്ടം.…

സേവാഗ് ക്രിക്കറ്റിനോട് വിട പറഞ്ഞു

സേവാഗ് ക്രിക്കറ്റിനോട് വിട പറഞ്ഞു

ദുബായ്:ബൗളര്‍മാരുടെ പേടി സ്വപ്‌നമായിരുന്ന ക്രിക്കറ്റ് ഓപ്പണര്‍ വിരേന്ദ്ര സേവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.തന്റെ 37-ാം ജന്മദിനമായ ചൊവ്വാഴ്ച്ച ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത്. 1999ല്‍ സ്‌പെഷ്യലിസ്റ്റ് ബോളറെന്നോ ബാറ്റ്‌സ്മാനെന്നോ ലേബലില്ലാതെ മൂന്നാം നിര താരമായി ഇന്ത്യന്‍ ടീമിലിടം നേടിയ സേവാഗ്…

ചൈനയുടെ ആകാശത്തൊരു ‘നഗരം’

ചൈനയുടെ ആകാശത്തൊരു ‘നഗരം’

ഫോഷന്‍(ചൈന):മേഘങ്ങള്‍ക്കിടയില്‍ ഭീമാകാരമായ രൂപത്തില്‍ നഗരത്തിന്റെ ആകൃത ദൃശ്യമായി.ചൈനയിലെ ജിയാങ്‌സ് ഗുവാണ്ടോങ് പ്രവിശ്യയിലെ ഫോഷന്‍ നഗരവാസികള്‍ക്കാണ് ആകാശത്ത് രൂപപ്പെട്ട മേഘങ്ങള്‍ നഗരരൂപത്തില്‍ കാണാനായത്. പലരും കാഴ്ച്ചകണ്ട് അമ്പരന്ന് നിന്നുപോയി.ചിലര്‍ മേഘം മായും മുമ്പേ ചിത്രം വിഡിയോയില്‍ പകര്‍ത്തി നെറ്റില്‍ അപ്‌ലോഡ് ചെയ്യാനും മറന്നില്ല.ഭീമാകാരമായ…