728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2014 » November (Page 15)

ശനിയാഴ്ച്ച മുതല്‍ ശരിക്കും ബംഗളുരു

ശനിയാഴ്ച്ച മുതല്‍ ശരിക്കും ബംഗളുരു

ബംഗളുരു:ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരമായ ബാംഗ്ലൂരിന്‌  ശനിയാഴ്ച്ച മുതല്‍ ബംഗളുരുവെന്ന പേര് ഔദ്യോഗികമായി നിലവില്‍ വന്നു.കോളനിവാഴ്ച്ചക്കാലത്തെ പേരുകള്‍ മാറ്റി പരമ്പരാഗതമായി ഇവിടെയുണ്ടായിരുന്ന പ്രദേശങ്ങള്‍ക്ക് അതത് പേരുകള്‍ തന്നെ നല്‍കണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ നയം പ്രാബല്യത്തിലാകുന്ന ദിവസമായിരുന്നു ഇന്ന്.ഇവിടെയുള്ള 12 സ്ഥലങ്ങളുടെ പേരുകളിലാണ് മാറ്റം…

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി

മോഹന്‍ലാലും സത്യന്‍ അന്തിക്കാടും മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി

മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിനൊപ്പം മഞ്ജു വാര്യരും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് തുടങ്ങി.ചിത്രീകരണത്തിനായി സെറ്റിലെത്തിയ വിവരം മോഹന്‍ലാല്‍ തന്നെയാണ്  തന്റെ വെബ്‌സൈറ്റായ കംപ്ലീറ്റ് ആക്ടര്‍ ഡോട്ട് കോമിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും അറിയിച്ചത്. നീണ്ട പതിനാറ് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്ന ചിത്രമാണ്‌ ഇത്‌.1998 ല്‍ ഓണചിത്രമായി ഇറങ്ങിയ…

ആരോപണത്തിന് പിന്നില്‍ വ്യക്തമായ ലക്ഷ്യം, രാഷ്ട്രീയ ലാഭം മുഖ്യമന്ത്രിക്ക്: പിണറായി

ആരോപണത്തിന് പിന്നില്‍ വ്യക്തമായ ലക്ഷ്യം, രാഷ്ട്രീയ ലാഭം മുഖ്യമന്ത്രിക്ക്: പിണറായി

തിരുവനന്തപുരം:ബാര്‍ കോഴ ആരോപണം ഉയര്‍ന്നത് സ്വാഭാവികമായും മുഖ്യമന്ത്രിക്ക് രാഷ്ട്രീയ നേട്ടത്തിന് ഉതകുന്നതാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.കെ എം മാണിക്കെതിരായ ആരോപണത്തിന് പിന്നില്‍ ശക്തമായ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന് കുറേക്കാലമായി യൂ ഡി എഫില്‍ കേരള…

ഞങ്ങളുടെ വീട്ടിലെ പരസ്യപ്പലകകള്‍

ഞങ്ങളുടെ വീട്ടിലെ പരസ്യപ്പലകകള്‍

പരസ്യവും പബ്ലിസിറ്റിയും ഒരമ്മയുടെ ഇരട്ടപെറ്റ മക്കളാണെങ്കിലും അവ തമ്മില്‍ കൃത്യമായ വ്യത്യാസം മാര്‍ക്കറ്റിംഗ് &അഡ്വര്‍ട്ടൈസിംഗ് രംഗത്തെ പണ്ഡിതര്‍ പറഞ്ഞുവച്ചിട്ടുണ്ട്.തിരിച്ചറിയപ്പെടുന്ന ഒരു പണം മുടക്കി (identified sponsor)പിന്നിലുള്ളതിനെ പരസ്യം(Advertisement)എന്നും താതനില്ലാത്തതിനെ (Not having an identified sponsor) പബ്ലിസിറ്റി എന്നുമാണു വ്യതിരിക്തമായി ഇരു വിഭാഗത്തെയും…

ജയറാമിന്റെയും പ്രിയാമണിയുടെയും അതിഥികള്‍

ജയറാമിന്റെയും പ്രിയാമണിയുടെയും അതിഥികള്‍

ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ എന്ന ചിത്രം ജയറാമിനും പ്രിയാമണിക്കുമായി കണ്ടിരിക്കാം.അതിഥികളെ സൃഷ്ടിച്ചവര്‍ വ്യക്തതയും യുക്തിഭദ്രതയും എന്ന സുപ്രധാന വസ്തുതകളില്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഒരു പക്ഷെ അതിഥികള്‍ക്ക് വന്‍ വരവേല്‍പ്പ് ലഭിച്ചേനെ.മണിച്ചിത്രത്താഴ് തുറന്നു തന്ന വഴിയിലൂടെ യഥേഷ്ടം സഞ്ചരിക്കാനുള്ള “ചിലവ് കുറഞ്ഞ” ശ്രമം സിബിയെപ്പോലൊരു…

ബാര്‍ കോഴ: സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ്‌

ബാര്‍ കോഴ: സി ബി ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ്‌

കൊച്ചി:ധനമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്നിട്ടുള്ള കോഴ ആരോപണം അതീവ ഗുരുതരമായതാണെന്നും ഇതിനെതിരെ സി ബി ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.മദ്യനയം സംബന്ധിച്ച് കോടതി വിധികള്‍ മാറിമറിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിന് ജനങ്ങള്‍ക്ക് ഒരു വ്യക്തതയും നല്‍കാന്‍…

ബാറുകള്‍ തുറപ്പിക്കാന്‍ ധനകാര്യമന്ത്രി കോഴ വാങ്ങിയെന്ന ആരോപണം; സംസ്ഥാനം പുകയുന്നു

ബാറുകള്‍ തുറപ്പിക്കാന്‍ ധനകാര്യമന്ത്രി കോഴ വാങ്ങിയെന്ന ആരോപണം; സംസ്ഥാനം പുകയുന്നു

തിരുവനന്തപുരം:ബാര്‍ കോഴ ആരോപണത്തില്‍ കേരളം പുകയുന്നു.വെള്ളിയാഴ്ച്ച രാത്രി സ്വകാര്യ വാര്‍ത്താ ചാനലില്‍ പ്രതികരിക്കവെ കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. ബിജു രമേശ് ധനകാര്യമന്ത്രി കെ എം മാണിക്കെതിരെ നടത്തിയ ആരോപണമാണ് പുകിലായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ പൂട്ടിയ…