728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2014 » March (Page 3)

യുകെയില്‍ ശ്വാസകോശ രോഗങ്ങള്‍ പെരുകുന്നു

യുകെയില്‍ ശ്വാസകോശ രോഗങ്ങള്‍ പെരുകുന്നു

ലണ്ടന്‍ :യുകെയില്‍ എമ്പാടും ശ്വാസ കോശ രോഗങ്ങള്‍ അനിയന്ത്രിതവും അപകടകരവുമായ രീതിയില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്.ഒരു ടൈം ബോംബ്‌ എന്ന പോലെ യുകെയില്‍ ശ്വാസ കോശ രോഗങ്ങള്‍ അനിയന്ത്രിതമായിക്കൊണ്ടിരിക്കുകയാണ് എന്ന് ശ്വാസകോശ രോഗ വിദഗ്ദനും സൌത്താംടന്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറുമായ പ്രഫസ്സര്‍ ലൂക്കാ…

ഗാവസ്കറെ ബിസിസിഐ പ്രസിഡണ്ട് ആക്കണമെന്ന് സുപ്രിംകോടതി

ഗാവസ്കറെ ബിസിസിഐ പ്രസിഡണ്ട് ആക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗാവസ്കറെ ബിസിസിഐ പ്രസിഡണ്ട് ആക്കുന്ന കാര്യം പരിഗണിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം. ഐപിഎലിന്‍റെ വരുന്ന സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ വിലക്കണമെന്നും കോടതി ശുപാര്‍ശ ചെയ്തു. ഐപിഎല്‍ കഴിഞ്ഞ സീസണില്‍ നടന്ന…

മകളെ മര്‍ദിച്ച പിതാവിനോട് കാനഡ വിടാന്‍ കോടതി ഉത്തരവ്

മകളെ മര്‍ദിച്ച പിതാവിനോട് കാനഡ വിടാന്‍ കോടതി ഉത്തരവ്

സെന്റ്‌ ജോണ്‍സ്: മകളെ മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പിതാവിനോട് കാനഡ വിട്ടുപോകാന്‍ കോടതി ഉത്തരവ്. അല്ലാത്ത പക്ഷം ഇയാളെ അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചു. സൗദി സ്വദേശിയായ ഖലാഫ് അല്‍ഷെയ്ക്കിനോടാണ് ഉടനടി രാജ്യം വിടാന്‍ ന്യൂഫൗണ്ട് ലാന്‍ഡ്‌ പ്രൊവിന്‍ഷ്യല്‍ കോടതി ഉത്തരവിട്ടത്.…

ന്യൂസ്‌പേപ്പര്‍ ബോയ് വിട പറഞ്ഞു

ന്യൂസ്‌പേപ്പര്‍ ബോയ് വിട പറഞ്ഞു

കോട്ടയം: മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക് സിനിമയായ ന്യൂസ്‌പേപ്പര്‍ ബോയിയുടെ സംവിധായകനും ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനുമായിരുന്ന പി.രാംദാസ്(83) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു അന്ത്യം. ന്യൂസ്‌പേപ്പര്‍ ബോയി ‘ പിറന്നത് ആയിരത്തിതൊള്ളായിരത്തി അമ്പത്തഞ്ചിലാണ്.അന്ന് രാമദാസിന്…

കാനഡ: തണുപ്പ് ഉടന്‍ കുറയില്ല

കാനഡ: തണുപ്പ് ഉടന്‍ കുറയില്ല

ടൊറന്റോ: മാറിമറിയുന്ന കാലാവസ്ഥയ്ക്കൊപ്പം പ്രവചനങ്ങളും മാറിമറിയുന്നു. രാജ്യത്തിന്‍റെ ഒട്ടുമിക്ക ഭാഗങ്ങളിലും തണുപ്പിന്‍റെ കാഠിന്യം കുറയാന്‍ കുറഞ്ഞത്‌ ഏപ്രില്‍ രണ്ടാംപകുതി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്ന് എന്‍വയേണ്‍മെന്റ് കാനഡ വിദഗ്ധന്‍ മാറ്റ് മക്ഡോണാള്‍ഡ്. അതേസമയം മാരിടൈം പ്രോവിന്‍സുകളില്‍ ബുധനാഴ്ച മുഴുവന്‍ കനത്ത മഞ്ഞുവീഴ്ചയും മണിക്കൂറില്‍…

മോഡിക്കെതിരെ കേജ്രിവാള്‍ മത്സരിക്കും

മോഡിക്കെതിരെ കേജ്രിവാള്‍ മത്സരിക്കും

വാരണാസി: ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിക്കെതിരെ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്രിവാള്‍ പ്രഖ്യാപിച്ചു. വാരാണസിയില്‍ എഎപി റാലിയിലാണ് പ്രഖ്യാപനം. നേരത്തെ നഗരത്തില്‍ നടന്ന റോഡ്‌ ഷോയ്ക്കിടെ കേജ്രിവാളിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ ചീമുട്ട എറിഞ്ഞു.…

ഇത് ആയുധമെടുക്കാത്ത യുദ്ധം; കാനഡക്കെതിരെ റഷ്യ

ഇത് ആയുധമെടുക്കാത്ത യുദ്ധം; കാനഡക്കെതിരെ റഷ്യ

ടൊറന്റോ: റഷ്യക്കെതിരെ പാശ്ചാത്യരാജ്യങ്ങള്‍ ആയുധമെടുക്കാത്ത യുദ്ധമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് റഷ്യന്‍ വിദേശകാര്യസമിതിയുടെ ഡെപ്യൂട്ടി ചെയര്‍മാന്‍ അലക്സാണ്ടര്‍ റൊമാനോവിച്. ഒരു അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ കാനഡയെ റോമാനോവിച് പ്രത്യേകം എടുത്തുപറഞ്ഞ് അതിരൂക്ഷമായി വിമര്‍ശിച്ചു. കാനഡയുടെ ഇപ്പോഴത്തെ നടപടികള്‍ പ്രകോപനപരമാണെന്ന് റോമാനോവിച്…

ഒണ്ടേറിയോയിലെ മോശം റോഡ്‌: നിങ്ങള്‍ക്കും വോട്ട് ചെയ്യാം

ഒണ്ടേറിയോയിലെ മോശം റോഡ്‌: നിങ്ങള്‍ക്കും വോട്ട് ചെയ്യാം

ടൊറന്റോ: രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ മഞ്ഞുകാലം അവസാനിക്കുമ്പോഴേക്ക് ഒണ്ടേരിയോയിലെ പല റോഡുകളിലും വാഹനം ഓടിക്കുക ദുഷ്കരമായി മാറിക്കഴിഞ്ഞു. ചില സ്ഥലങ്ങളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പ്രൊവിന്‍സിലെ മോശം റോഡ്‌ ഏതെന്ന് തെരഞ്ഞെടുക്കാന്‍ കനേഡിയന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ [സിഎഎ] ഓണ്‍ലൈന്‍ അഭിപ്രായവോട്ടെടുപ്പ്…

ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു

ജോസ് കെ മാണിയുടെ പത്രിക സ്വീകരിച്ചു

കോട്ടയം: കോട്ടയം ലോക്സഭാ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് കെ മാണിയുടെ നാമനിര്‍ദേശപത്രിക വരണാധികാരിയായ ജില്ലാ കലക്ടര്‍ സ്വീകരിച്ചു. ഇതിനെതിരെ കോടതിയെ സമീപിക്കാന്‍ എല്‍ഡിഎഫും ബിജെപിയും തീരുമാനിച്ചു. ഇലക്‌ ഷന്‍ കമീഷന്‍ വെബ്സൈറ്റ് പ്രകാരം കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ സി എഫ്…

കേജ്രിവാളിന് നേരെ ചീമുട്ട എറിഞ്ഞു

കേജ്രിവാളിന് നേരെ ചീമുട്ട എറിഞ്ഞു

വാരാണസി: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വാരാണസിയിലത്തെിയ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനു നേരെ ചീമുട്ടയെറിഞ്ഞു. രാവിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴാണ് കെജ്രിവാളിന്‍റെ വാഹനത്തിനു നേരെ ചീമുട്ടയേറുണ്ടായത്.കേജ്രിവാളിനൊപ്പം സഞ്ചരിച്ചിരുന്ന ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് നേരെ ബി ജെ പിക്കാര്‍…