728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2014 » March (Page 2)

ശോഭനയ്ക്ക് സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്

ശോഭനയ്ക്ക് സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്

തിരുവനന്തപുരം:പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകിയുമായ ശോഭനയ്ക്ക് സംഗീത നാടക അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചു. ഫെല്ലോഷിപ്പ് ഏറ്റുവാങ്ങല്‍ ചടങ്ങില്‍ ഗവര്‍ണര്‍ ഷീലാ ദീക്ഷിത്,സാംസ്കാരിക മന്ത്രി കെ സി ജോസഫ്,പ്രശസ്ത നടന്‍ മധു,സൂര്യ കൃഷ്ണമൂര്‍ത്തി,നെൽസണ്‍ ഫെർണാണ്‍ഡസ്, മങ്ങാട് നടേശൻ ബാലൻ നമ്പ്യാർ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.…

പി ടി തോമസ്‌ എം പി ക്ക് ഹൃദയാഘാതം : ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി

പി ടി തോമസ്‌ എം പി ക്ക് ഹൃദയാഘാതം : ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി

തൃശൂർ: ഹൃദയാഘാതത്തെ തുടർന്ന്   സ്വകാര്യ ആശുപത്രിയില്‍  ചികില്‍സയില്‍ കഴിയുന്ന ഇടുക്കി എം പിയായ പി ടി തോമസിനെ ആൻജിയോപ്ളാസ്റ്റിയ്ക്ക് വിധേയനാക്കി.അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോ.ടി.ഗോവിന്ദനുണ്ണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക  മെഡിക്കൽ സംഘം വിലയിരുത്തി. പരിപൂർണവിശ്രമം ആവശ്യമുള്ളതിനാൽ സന്ദർശകർക്ക് കർശന നിയന്ത്രണമാണ് ഡോക്ടർമാർ ഏർപ്പെടുത്തിയിരിക്കുകയാണ്. പി ടി…

ഭൗമ മണിക്കൂര്‍; കാനഡ ഒരുങ്ങി

ഭൗമ മണിക്കൂര്‍; കാനഡ ഒരുങ്ങി

ടൊറന്റോ: ലോകം ശനിയാഴ്ച ഭൗമ മണിക്കൂര്‍ ആചരിക്കുന്നു. അത്യാവശ്യമുള്ളവ ഒഴികെ വൈദ്യുതിവിളക്കുകള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് അണച്ച് ഭൂമിയുടെ രക്ഷയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയാണ് ഭൗമ മണിക്കൂര്‍ ആചരണത്തിന്‍റെ ലക്ഷ്യം. കാനഡയില്‍ മിക്ക സ്ഥലങ്ങളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി 8.30 മുതല്‍…

മൂന്നാം ജയം: ഇന്ത്യ സെമിയില്‍

മൂന്നാം ജയം: ഇന്ത്യ സെമിയില്‍

മിര്‍പൂര്‍: തുടര്‍ച്ചയായ മൂന്നാം ജയത്തോടെ ഇന്ത്യ ട്വന്‍റി- ട്വന്‍റി ലോകകപ്പ് സെമിയില്‍. മിര്‍പുരില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 8 വിക്കറ്റിന് ബംഗ്ലാദേശിനെ കീഴടക്കി. മറ്റൊരു മത്സരത്തില്‍ ഡാരന്‍ സമ്മി കൊടുങ്കാറ്റായപ്പോള്‍ ഓസ്ട്രേലിയക്കെതിരെ വെസ്റ്റിന്‍ഡീസ് 6 വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ബംഗ്ലാദേശിനെ…

ബ്രാംപ്ടന്‍ കോടതിവളപ്പില്‍ വെടിവെപ്പ്

ബ്രാംപ്ടന്‍ കോടതിവളപ്പില്‍ വെടിവെപ്പ്

ബ്രാംപ്ടന്‍: ബ്രാംപ്ടനിലെ എ, ഗ്രെന്‍വില്ലെ ആന്‍ഡ്‌ വില്ല്യം ഡേവിസ് കോടതിവളപ്പില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പോലീസ് വെടിവെച്ചു കൊന്നെന്നും രണ്ട് സിവിലിയന്മാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പരിസരം പോലീസ് വളഞ്ഞിരിക്കുകയാണ്. അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവരോട്…

ഭൂമിതട്ടിപ്പ് കേസ് സിബിഐക്ക്; മുഖ്യമന്ത്രിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഭൂമിതട്ടിപ്പ് കേസ് സിബിഐക്ക്; മുഖ്യമന്ത്രിക്ക് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ ഗണ്മാന്‍ ആയിരുന്ന സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടു. തന്‍റെ സ്റ്റാഫ് അംഗങ്ങള്‍ എങ്ങനെയാണ് ക്രിമിനല്‍ കേസ് പ്രതികള്‍ ആയതെന്ന് ജനങ്ങളോട് പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു. കളമശ്ശേരി, കടകംപള്ളി ഭൂമിതട്ടിപ്പ്…

കാനഡയില്‍ 60000 വാഹനങ്ങള്‍ നിസാന്‍ തിരിച്ചുവിളിക്കുന്നു

കാനഡയില്‍ 60000 വാഹനങ്ങള്‍ നിസാന്‍ തിരിച്ചുവിളിക്കുന്നു

ഒട്ടാവ: കാനഡയില്‍ വിറ്റ അറുപതിനായിരത്തോളം വാഹനങ്ങള്‍ നിസാന്‍ തിരിച്ചുവിളിക്കുന്നു. മുന്‍വശത്തിരിക്കുന്ന യാത്രക്കാരുടെ സുരക്ഷയ്ക്കായുള്ള എയര്‍ ബാഗുകള്‍ പ്രവര്‍ത്തിക്കാത്തതാണ് കാരണം. അമേരിക്കയില്‍ മാത്രം ഇതേ കാരണത്താല്‍ 10 ലക്ഷത്തോളം വാഹനങ്ങള്‍ കമ്പനി തിരിച്ചുവിളിക്കുന്നുണ്ട്. 2013, 2014 മോഡല്‍  അള്‍ട്ടിമ മിഡ്സൈസ് കാര്‍, ലീഫ്…

അനിതയുടെ ചൂലും ആപ്പിലായ ആദ്മിയും

അനിതയുടെ ചൂലും ആപ്പിലായ ആദ്മിയും

ആം ആദ്മി പാര്‍ട്ടിയെ സ്നേഹിക്കുന്ന മോഹന്‍ലാല്‍ അടക്കമുള്ള നല്ല മനുഷ്യര്‍ ക്ഷമിക്കണം.പറയണ്ട എന്ന് പല വട്ടം വിചാരിച്ചതാണ്.പക്ഷെ , പറയിപ്പിച്ചെ അടങ്ങു എന്ന രീതിയിലാണ് കേരളത്തിലെ ആം  ആദ്മികളുടെ പ്രവര്‍ത്തനം. പ്രവര്‍ത്തിച്ച് പരിചയം ഇല്ല ,കാര്യങ്ങള്‍ പഠിച്ചു വരുന്നതെ ഉള്ളു എന്നത്…

പുരുഷന്മാരെ കുടുക്കുന്ന സ്ത്രീകളുടെ തട്ടിപ്പുസംഘങ്ങള്‍ ദുബായിയില്‍ ഉണ്ടെന്ന് അഭിഭാഷകന്‍

പുരുഷന്മാരെ കുടുക്കുന്ന സ്ത്രീകളുടെ തട്ടിപ്പുസംഘങ്ങള്‍ ദുബായിയില്‍ ഉണ്ടെന്ന് അഭിഭാഷകന്‍

ദുബായ്: ബലാല്‍സംഗക്കേസില്‍ കുടുക്കുമെന്ന് ആരോപിച്ച് പുരുഷന്മാരില്‍ നിന്ന് പണം തട്ടുന്ന സ്ത്രീകളുടെ സംഘങ്ങള്‍ ദുബായിയില്‍  ഉണ്ടെന്ന് യുഎഇ കോടതിയില്‍ അഭിഭാഷകന്‍. ബിസിനസ് കാര്യം സംസാരിക്കാനെന്ന് പറഞ്ഞു ഫ്ലാറ്റില്‍ എത്തിയ ഈജിപ്റ്റുകാരന്‍ തന്നെ ബലാല്‍സംഗം ചെയ്തു എന്ന ബലാറസ് യുവതിയുടെ പരാതിയില്‍ പ്രതിഭാഗം…

അവധിയില്‍ നാട്ടിലായിരുന്ന പ്രവാസി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

അവധിയില്‍ നാട്ടിലായിരുന്ന പ്രവാസി യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

കുവൈറ്റ്: കുവൈറ്റില്‍ തൊഴിലാളിയായിരുന്ന യുവാവ് അവധിയില്‍ നാട്ടിലായിരുന്നപ്പോള്‍ ബൈക്കപകടത്തില്‍ മരിച്ചു.  കോട്ടയം കാണക്കാരി അറുപത് കാലായില്‍ സോജി മാത്യു (40)വാണ് മരിച്ചത്. കുവൈറ്റിലെ സേഫ്റ്റി ഇന്റര്‍നാഷണല്‍ എന്ന കമ്പനിയില്‍ സ്ക്രീന്‍ പ്രിന്റര്‍ ഓപ്പറേറ്റര്‍ ആയിരുന്നു. സംസ്കാരം വെള്ളിയാഴ്ച നടക്കും.…