728-pixel-x-90-2-learn
728-pixel-x-90
<< >>

2014 യു എ ഇയില്‍ വില കൂടിയ വര്‍ഷം

അബുദാബി:യു എ ഇയില്‍ 2014ല്‍ അവശ്യസാധനങ്ങള്‍ക്ക് വിലക്കയറ്റമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.40 ശതമാനംവരെ വില കൂടിയതായി യുഎഇ ഉപഭോക്തൃ സംരക്ഷണ സമിതിയാണ് വ്യക്തമാക്കിയത്.

അരി, പഞ്ചസാര, പഴം-പച്ചക്കറികള്‍ എന്നിവയ്ക്കു പുറമേ ഇറച്ചിക്കും ഇക്കൊല്ലം വില വര്‍ധിച്ചു.ഓരോ ദിവസവും വിലവര്‍ധന എന്നതായിരുന്നു ഇക്കൊല്ലത്തെ സ്ഥിതിയെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി പറഞ്ഞു. ആറു മാസത്തിനിടയ്ക്കു തന്നെ പല സാധനങ്ങളുടെയും വിലയില്‍ കാര്യമായ മാറ്റമാണ് ഉണ്ടായിരിക്കുന്നത്.

ഒരു വര്‍ഷത്തിനിടെ പലതവണ വിപണിയിലുണ്ടാകുന്ന വര്‍ദ്ധന തടയാന്‍ പുതിയ നിയമം ആവശ്യമാണെന്നു സമിതിയംഗം റായ അല്‍മഹറസി അഭിപ്രായപ്പെട്ടു.സാമ്പത്തിക മന്ത്രാലയത്തിന്റെ പ്രാദേശിക കാര്യാലയങ്ങള്‍, നഗരസഭ തുടങ്ങിയ മാര്‍ക്കറ്റ് നിരീക്ഷണ സ്ഥാപനങ്ങളുടെ കീഴില്‍ കാര്യക്ഷമമായ പരിശോധന അനിവാര്യമാണ്. അമിതവിലയില്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. എങ്കില്‍ മാത്രമേ വിപണിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും സാധ്യമാകൂവെന്നു റായ സൂചിപ്പിച്ചു.വില വര്‍ധനയിലാവാതിരിക്കാനുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളുമൊന്നും മിക്ക കച്ചവടക്കാര്‍ക്കുമില്ല. ഇഷ്ടാനുസരണം വില വര്‍ധിപ്പിക്കുന്നതു തടയുന്നതിനാണു ശ്രമമുണ്ടാകേണ്ടത്.

പുതുവര്‍ഷത്തില്‍ വിപണിയിലെ പരിശോധനകളെ സഹായിക്കാന്‍ ഉപഭോക്തൃസമിതി പദ്ധതികള്‍ ആവിഷ്‌കരിച്ചതായി റായ വെളിപ്പെടുത്തി. നിരീക്ഷണ ഉപഭോക്താവിനെ നിയമിച്ചു വിപണികള്‍ പരിശോധിക്കും.എല്ലാ എമിറേറ്റുകളിലും ഇത്തരം വിപണി നിരീക്ഷണ ഉപഭോക്താവുണ്ടാകും.

INDIANEWS24 GULF DESK

Leave a Reply