jio 800x100
jio 800x100
728-pixel-x-90
<< >>

2014 നൊപ്പം സ്‌ക്രീനിനു പിന്നിലെ ഒരു താരകം കൂടി മറയുന്നു

ഏറെ സംഭവ വികാസങ്ങള്‍ നേരിട്ട ഒരു വര്‍ഷം കൂടി ബുധനാഴ്ച്ച കടന്നുപോവുകയാണ്.2014 ലോകത്തോട് വിട പറയും മുമ്പേ മലയാള ചലച്ചിത്ര ലോകത്ത് നിന്നും ഒരു താരകം കൂടി മറയുകയാണ്.മലയാള സിനിമയിലെ ആദ്യകാല നിര്‍മാതാവ് ടി ഇ വാസുദേവന്‍(97) കഴിഞ്ഞ ദിവസം പനമ്പിള്ളി നഗറിലെ സ്വവസതിയില്‍ അന്തരിച്ചു.ഭാര്യ എം കെ രാധമ്മ. മകള്‍: വത്സല.മരുമകന്‍:കെ എല്‍ കുമാര്‍.

മലയാള സിനിമ പിച്ചവെച്ചു തുടങ്ങിയ കാലത്ത് കൈപിടിച്ചു നടത്തിയവരുടെ കൂട്ടത്തില്‍ ടി ഇ വാസുദേവനും സജീവ സാന്നിധ്യമായിരുന്നു.മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ വിഗതകുമാരന്‍ 1938ല്‍ പുറത്തിറങ്ങുമ്പോള്‍ ജന്മനാടായ തൃപ്പൂണിത്തുറയില്‍ തിയേറ്റര്‍ ഉടമയായിരുന്നു.പിന്നീട് ചലച്ചിത്ര വിതരണക്കാരനും നിര്‍മാതാവുമായി.മലയാള ചലച്ചിത്രത്തിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സിനിമയിലെ ഏറ്റവും വലിയ സംസ്ഥാന പുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയപ്പോള്‍ ആദ്യം അര്‍ഹനായത് ടി ഇ വാസുദേവനായിരുന്നു.

അമ്മ, ആകാശദീപം, പാടുന്ന പുഴ, കാവ്യമേള, മറുനാട്ടില്‍ ഒരു മലയാളി, ലോട്ടറി ടിക്കറ്റ്, ഭാര്യ മാര്‍ സൂക്ഷിക്കുക, നായരു പിടിച്ച പുലിവാല്‍, കുട്ടിക്കുപ്പായം, ഫുട്‌ബോള്‍ ചാമ്പ്യന്‍, കണ്ണൂര്‍ ഡീലക്‌സ്,കൊച്ചിന്‍ എക്‌സ്പ്രസ്,സ്ഥാനാര്‍ത്ഥി സാറാമ്മ, എല്ലാം നിനയ്ക്കുവേണ്ടി, ഡെയ്ഞര്‍ ബിസ്‌കറ്റ്, പ്രിയംവദ,മൈലാഞ്ചി, മണിയറ,കാലം മാറി കഥ മാറി എന്നീ പ്രശസ്ത ചിത്രങ്ങളുള്‍പ്പെടെ 25 ഓളം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

INDIANEWS24 KOCHI

Leave a Reply