ന്യൂഡല്‍ഹി: 2011-ലെ ജ്ഞാനപീഠപുരസ്കാരം പ്രശസ്ത ഒറിയ സാഹിത്യകാരി പ്രതിഭാറായിക്ക്. ഏഴുലക്ഷം രൂപയും വാഗ്ദേവിയുടെ വെങ്കലശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. നോവലുകളിലൂടെയും ചെറുകഥകളിലൂടെയും കവിതകളിലൂടെയും ഒഡിയ ഭാഷയെ വിരുന്നൂട്ടിയ ഈ അറുപത്തിയൊമ്പതുകാരിക്ക് ഭാരതീയ സാഹിത്യത്തിനു നല്കിയ സവിശേഷസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്കാരം സമ്മാനിക്കുന്നത്. ”ഒഡിയഭാഷയില്‍…
വാഷിങ്ടണ്‍: സിത്താര്‍ മാന്ത്രികന് പണ്ഡിറ്റ് രവിശങ്കറിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്ത്യയിലും യു.എസ്സിലും നടക്കും. ഇന്ത്യയിലെയും തെക്കന്‍ കാലിഫോര്‍ണിയയിലെയും അദ്ദേഹത്തിന്റെ വീടുകള്‍ക്ക് സമീപം നടക്കുന്ന ചടങ്ങുകളില്‍ കടുബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുക്കും. ബുധനാഴ്ച കാലിഫോര്‍ണിയയിലെ സ്ക്രിപ്സ് മെമ്മോറിയന്‍ ആസ്പത്രിയിലാണ് അദ്ദേഹം അന്തരിച്ചത്. രവിശങ്കറുമായുള്ള സ്മരണകളും…
ലണ്ടന്‍: ലണ്ടനില്‍ ആത്മഹത്യ ചെയ്ത നഴ്സ് ജസീന്ത സല്ദാഞ്ഞയുടെ അനുസ്മരണച്ചടങ്ങുകള്‍ വെള്ളിയാഴ്ച വൈകിട്ട് ബ്രിസ്റ്റലിലെ സെന്റ്. തെരേസ പള്ളിയില്‍ നടന്നു. അവരുടെ ഭര്‍ത്താവ് ബെനെഡിക്ട് ബര്‍ബോസയും മക്കളായ ജുനാലും ലിഷയും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. അള്‍ത്താരയുടെ മുമ്പില്‍ ജസീന്തയുടെ ചിത്രം വെച്ചായിരുന്നു…
തിരു: ഓസ്കര് പുരസ്കാരത്തിന്് മത്സരിക്കുന്ന സിനിമകളുടെ പട്ടികയില്‍ ഡോ. ബിജു സംവിധാനം ചെയ്ത “ആകാശത്തിന്റെ നിറം” സ്ഥാനം പിടിച്ചു. ആകെ 282 ചിത്രങ്ങളാണ് ചുരുക്കപ്പട്ടികയിലുള്ളത്. ആദ്യമായാണ് ഒരു മലയാളചിത്രം ഈ പട്ടികയില്‍ ഇടം നേടുന്നത്. ഏകാന്ത ദ്വീപില്‍ ജീവിക്കുന്ന വൃദ്ധന്റെ വീട്ടില്‍…