728-pixel-x-90-2-learn
728-pixel-x-90
<< >>

2011ലെ തട്ടിക്കൊണ്ടുപോകല്‍: പള്‍സര്‍ സുനി പോലീസ് കസ്റ്റഡിയില്‍

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനി എന്ന സുനില്‍കുമാറിനെ 2011ല്‍ നിര്‍മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. കസ്റ്റഡിക്കെതിരെ സുനി കോടതിയില്‍ പരാതി നല്‍കിയെങ്കിലും തള്ളിക്കളഞ്ഞു.

പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത് കേസിനാസ്പദമായുള്ള ചോദ്യം ചെയ്യലിനല്ലെന്നാണ് സുനി പരാതിയില്‍ പറഞ്ഞത്. എന്നാല്‍ ഇത് നിരാകരിച്ച കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിക്കുകയായിരുന്നു. 2011ലെ കേസില്‍ ചൊവ്വാഴ്ച്ച സുനിയുടെ അറസ്റ്റ് റിമാന്‍ഡില്‍ കഴിയുന്ന ജയിലില്‍ ചൊവ്വാഴ്ച്ച പോലീസെത്തി രേഖപ്പെടുത്തിയിരുന്നു. കേസില്‍ കോതമംഗലം സ്വദേശികളായ എബിന്‍, വിബിന്‍ എന്നിവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2011ല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയ നിര്‍മ്മാതാവിന്റെ ഭാര്യയെ ഹോട്ടലിലെത്തിക്കാമെന്ന് ധരിപ്പിച്ച് നഗരം മുഴുവനും ചുറ്റിച്ചതാണ് കേസിനാസ്പദമായ സംഭവം. നിര്‍മ്മാതാവ് ജോണി സാഗരികയെ ഹോട്ടല്‍ ഏര്‍പ്പാടാക്കിയ ഡ്രൈവര്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് സുനില്‍കുമാര്‍ റയില്‍വേ സ്റ്റേഷനിലേക്ക് പോയതായാണ് പരാതിയില്‍ പറയുന്നു.

INDIANEWS24.COM Kochi

Leave a Reply