2010ല്‍ ജിഎട്ട് ഉച്ചകോടി നടക്കുമ്പോള്‍ ചാരപ്രവര്‍ത്തനം നടന്ന
ടൊറന്റോ : 2010ല്‍ ജിഎട്ട് , ജി20ഉച്ചകോടികള്‍ നടക്കുമ്പോള്‍ നാഷണല്‍ സെക്യൂരിറ്റി എജന്‍സിക്ക് ചാരപ്രവര്‍ത്തനം നടത്താന്‍ കനേഡിയന്‍ അധികൃതര്‍ അനുവാദം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍ .എഡ്വേര്‍ഡ് ജോസഫ് സ്നോഡെന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സി ബി സി ന്യൂസ് ആണ് ചാരപ്രവര്‍ത്തനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത് .
ഒട്ടാവയിലെ യു എസ് എംബസി വഴി വിവരങ്ങള്‍ കൈമാറിയ കാര്യം അധികൃധര്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല ഇക്കാര്യത്തില്‍ ഒരു കനേഡിയന്‍ പാര്‍ട്ണറുടെ സഹായം ലഭിച്ചിരുന്നതായും വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ തങ്ങളുടെ ദേശീയ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കില്ലന്നു കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷമാണ് ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസേഫിലും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും അടക്കം 35 ലോക നേതാക്കള്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിയുടെ (എന്‍എസ്എ) ചാരപ്പണിക്ക് ഇരയായെന്ന് എഡ്വേര്‍ഡ് സ്നോഡെന് പുറത്തുവിട്ട രേഖകള്‍ വെളിപ്പെടുത്തിയിരുന്നത് . സ്നോഡെന്റെ വെളിപ്പെടുത്തലുകളുടെ ഗൗരവം കണക്കിലെടുത്ത് യുഎന്‍ പൊതുസഭയില്‍ അവതരിപ്പിക്കാനുള്ള പ്രമേയം തയ്യാറാക്കാന്‍ ഇരു രാജ്യങ്ങളും നീക്കം ആരംഭിച്ചിരുന്നു .