728-pixel-x-90-2-learn
728-pixel-x-90
<< >>

നേപ്പാളില്‍ വീണ്ടും ഭൂചലനം

കാഠ്മണ്ഡു: നേപ്പാളില്‍ ചൊവ്വാഴ്ച്ച രാവിലെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.ഭൂകമ്പ മാപിനിയില്‍ 4.0 രേഖപ്പെടുത്തിയ ചലനം രാവിലെ 6.39നാണ് അനുഭവപ്പെട്ടത്.

ധാഡിംഗ്, നുവാക്കോട്ട് ജില്ലകളുടെ അതിര്‍ത്തിയാണ് ഇന്നുണ്ടായ ചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ പഠന കേന്ദ്രത്തിന്റെ തലവനായ ലോക് ബിജയ അധികാരി പറഞ്ഞു.ഏപ്രില്‍ 25ന് നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 7557 ആയി.14,536 പേര്‍ക്ക് പരിക്കേറ്റു.ഈ ശക്തമായ ചലനത്തിന് ശേഷം ഭൂകമ്പ മാപിനിയില്‍ 4.0ന് മുകളില്‍ രേഖപ്പെടുത്തിയ 143 തുടര്‍ചലനങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്.

INDIANEWS24. Kathmandu

Leave a Reply