തിരുവനന്തപുരം;കോവിഡ്- 19 പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 20,000 കോടിയുടെ സാമൂഹ്യ സുരക്ഷാ പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഏപ്രിലില്‍ നല്‍കേണ്ട പെന്ഷന് ഈ മാസം നല്‍കുമെന്നും സാമൂഹിക പെന്ഷന് ഇല്ലാത്തവര്‍ക്ക് 1000 രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.’ശാരീരിക അകലം സാമൂഹിക ഒരുമ’ ഇതാവട്ടെ ഈ കാലഘട്ടത്തിലെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹ്യ സുരക്ഷാ പാക്കേജ്:
രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ 1,350 കോടി രൂപ ഈ മാസം തന്നെ നൽകും.
സംസ്ഥാനത്ത് APL – BPL വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യ ധാന്യം നൽകും.
ആയിരം ഭക്ഷണ ശാലകൾ ഏപ്രിലിൽ തന്നെ ആരംഭിക്കും. 20 രൂപക്ക് ഭക്ഷണം ലഭിക്കാനുള്ള സൗകര്യം ഒരുക്കും.
കുടുംബ ശ്രീ വഴി 2000 കോടിയുടെ വായ്പ നൽകും.
വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള കുടിശിക ഏപ്രിലിൽ തന്നെ കൊടുത്തു തീർക്കും
വൈദ്യുതി- വെള്ളം ബില്ലുകൾക്ക് ഒരു മാസത്തെ സാവകാശം നൽകും.
ഇന്ന് ആറ് മണിക്ക് നടന്ന കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓട്ടോ ടാക്സി ഫിറ്റ്നസ് ചാര്‍ജില്‍ ഇളവ് നല്‍കും.പരീക്ഷകളില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.500 കോടിയുടെ ആരോഗ്യപാക്കേജും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
INDIANEWS24 TVPM DESk