728-pixel-x-90-2-learn
728-pixel-x-90
<< >>

2000 രൂപവരെയുള്ള ഡിജിറ്റല്‍ ഇടപാടിന് ജനുവരി മുതല്‍ സബ്‌സിഡി

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി 2000 രൂപ വരെ എ ടി എം കാര്‍ഡുപയോഗിച്ചുള്ള വ്യാപാരത്തിന് കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ചു. ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലാകും. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈ സബ്‌സിഡി ആനുകൂല്യം ലഭ്യമാകില്ല.

ഡെബിറ്റ് കാര്‍ഡ് അഥവാ ഭീം യു പി ഐ തുടങ്ങിയവയിലൂടെ നടത്തുന്ന പണമിടപാടുകളുടെ മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റി(എം ഡി ആര്‍)നാണ് കേന്ദ്രം സബ്‌സിഡി അനുവദിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തേക്ക് ഈ ആനുകൂല്യം തുടരും. ഉപഭോക്താക്കളുടെ കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകളില്‍ നിന്നും കച്ചവടക്കാര്‍ അധിക തുക ഈടാക്കുന്നത് ഒഴിവാക്കുകയാണ് സര്‍ക്കാര്‍ സബ്‌സിഡിയിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ കച്ചവടക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കേണ്ട എം ഡി ആര്‍ ഉപഭോക്താക്കളില്‍ നിന്നാണ് ഈടാക്കുന്നത്. ഇതോടെ ചെറിയ ഇടപാടുകള്‍ക്ക് ആളുകള്‍ പണമിടപാടുകളിലൂടെ തന്നെ ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ഡിജിറ്റലൈസേഷന്‍ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം സബ്‌സിഡി അനുവദിക്കാന്‍ തീരുമാനിച്ചത്.

INDIANEWS24.COM NEWDELHI

Leave a Reply