728-pixel-x-90-2-learn
728-pixel-x-90
<< >>

‘2 കണ്‍ട്രീസ്’: ഒരു പ്രദര്‍ശനംകൂടി

ടൊറന്റോ: കേരളത്തിലും കാനഡയിലും വന്‍വിജയമായ മലയാള ചലച്ചിത്രം ‘2 കണ്‍ട്രീസി’ന് ടൊറന്റോയില്‍ ഒരു പ്രദര്‍ശനംകൂടി. മിസിസാഗ സിനി സ്റ്റാര്‍സില്‍ [377 Burnhamthorpe Road, East, Mississauga, ON L4Z 1C7 ] ജനുവരി 31 വൈകിട്ട് 4.20ന് ചിത്രം പ്രദര്‍ശിപ്പിക്കും.

സ്കാര്‍ബറോ, റിച്ച്മണ്ട് ഹില്‍, മിസിസാഗ, ഇറ്റോബിക്കോ എന്നിവിടങ്ങളിലായി ‘2 കണ്‍ട്രീസ്’ 14 തവണ പ്രദര്‍ശിപ്പിച്ചിരുന്നു. ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ്, എന്ന് നിന്‍റെ മൊയ്തീന്‍  എന്നീ മെഗാഹിറ്റ്‌ ചിത്രങ്ങളെ കടത്തിവെട്ടിയ വരവേല്‍പ്പാണ് ‘2 കണ്‍ട്രീസ്’ കാനഡയില്‍ സ്വന്തമാക്കിയത്.

Leave a Reply