728-pixel-x-90-2-learn
728-pixel-x-90
<< >>

‘2 കണ്‍ട്രീസ്‌’ സ്കാര്‍ബറോയില്‍ ഇന്ന് വീണ്ടും

ടൊറന്റോ: ദിലീപ് നായകനായ ‘2 കണ്‍ട്രീസിന് കാനഡയില്‍ വന്‍തിരക്ക്. സ്കാര്‍ബറോ, ഇറ്റൊബിക്കോ, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളില്‍ ശനിയാഴ്ച നിറഞ്ഞ തിയറ്ററിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. പ്രേക്ഷകരുടെ അഭ്യര്‍ഥനപ്രകാരം സ്കാര്‍ബാറോയില്‍ ‘2 കണ്‍ട്രീസ്‌ ഞായറാഴ്ച വീണ്ടും പ്രദര്‍ശിപ്പിക്കും. ഇറ്റൊബിക്കോ, റിച്ച്മണ്ട് ഹില്‍ എന്നിവിടങ്ങളിലും  ഞായറാഴ്ച പ്രദര്‍ശനമുണ്ട്.

ദിലീപ് എന്ന ജനപ്രിയ നായകന്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ സിനിമയാണ് ‘2 കണ്‍ട്രീസ്‌. ഇന്ത്യയിലും കാനഡയിലുമായി നടക്കുന്ന കഥയാണ് എന്നതും കാനഡയിലെ മലയാളി സിനിമാസ്വാദകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്നു. നയാഗ്രയ്ക്ക് പുറമേ സിഎന്‍ ടവര്‍ ഉള്‍പ്പെടെയുള്ള കാനഡയിലെ അദ്ഭുതദൃശ്യങ്ങളും ‘2 കണ്‍ട്രീസില്‍ കാണാം.

പൊട്ടിച്ചിരിയുടെ പൂത്തിരി കത്തിക്കുന്ന ‘2 കണ്‍ട്രീസ്‌അണിയിച്ചൊരുക്കിയിരിക്കുന്നത് യുവസംവിധായകനായ ഷാഫിയാണ്. സഹോദരന്‍ റാഫിയുടേതാണ് കഥാരചന. രണ്ട് നായികമാരാണ് ചിത്രത്തില്‍. മംമ്ത മോഹന്‍ദാസും ഇഷാ തല്‍വാറും ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മുകേഷ്, അശോകൻ, അജു വർഗ്ഗീസ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവൻ, സലിം കുമാർ, ലെന, വിനയ പ്രസാദ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ ജനുവരി 17 ഉച്ചയ്ക്ക് 1.00ന് ചിത്രം പ്രദര്‍ശിപ്പിക്കും [1571 SANDHURST CIRCLE]. ഇറ്റോബിക്കോയിലെ ആല്‍ബിയന്‍- കിപ്ലിങ്ങിലുള്ള ആല്‍ബിയന്‍ സിനിമാസില്‍ [1530 ALBION ROAD]  ഉച്ചയ്ക്ക് 12.30നും റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL]  വൈകിട്ട് 4.00നുമാണ് പ്രദര്‍ശനം. വിശദവിവരങ്ങള്‍ക്ക് ബിജു തയ്യില്‍ചിറയുമായി ബന്ധപ്പെടുക. ഫോണ്‍: 6478927650.

Leave a Reply