728-pixel-x-90-2-learn
728-pixel-x-90
<< >>

2ജി കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍; കുറ്റംചുമത്തുന്നത് മാറ്റിവച്ചു

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റംചുമത്തുന്നത് അടുത്ത മാസം 20 ലേക്ക് മാറ്റി.കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് തീരുമാനമെടുത്തത്.മുന്‍ ടെലികോം മന്ത്രി എ രാജ,ഡി എം കെ നേതാവ് എം കരുണാനിധിയുടെ പത്‌നി ദയാലു അമ്മാള്‍,മകള്‍ കനിമൊഴി എന്നിവര്‍ക്കും മറ്റ് പതിനാറ് പേര്‍ക്കുമെതിരായ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം നല്‍കിയിരുന്നത്.

എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെയും പ്രതികളുടെയും വാദം പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രത്യേകകോടതി ജഡ്ജി ഒ പി സെയ്‌നി കുറ്റംചുമത്തുന്നത് മാറ്റിയത്. പത്ത് വ്യക്തികളും ഒമ്പത് കമ്പനികളുമടക്കം 19 കുറ്റാരോപിതര്‍ക്കെതിരായി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 200 കോടിയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ആരോപണമുള്ളത്‌.

INDIANEWS24 NATIONAL

Leave a Reply