728-pixel-x-90-2-learn
728-pixel-x-90
<< >>

ഇന്ത്യന്‍ എംബസിക്കും തകര്‍ച്ച;ഭൂചലനത്തില്‍ മരിച്ചവര്‍ രണ്ടായിരത്തിനോടടുക്കുന്നു

കാഡ്മണ്ഡു:നേപ്പാളില്‍ കനത്ത നാശം വിതച്ച ഭൂകമ്പത്തില്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കും നാശം.എംബസി കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്ന് ജീവനക്കാരന്റെ മകള്‍ മരിച്ചു.ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റു.അതേസമയം ഇന്നലെ രാവിലെ പതിനൊന്നരയോടെയുണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ മരിച്ചവരുടെ എണ്ണം രണ്ടായിരത്തിനോടടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

ശനിയാഴ്ച്ച രാവിലെ പതിനൊന്നരയ്ക്കും 12 നും ഇടയിലുണ്ടായ ചലനത്തില്‍ ഞായറാഴ്ച്ച രാവിലെ ഉള്ള കണക്കനുസരിച്ച് 1800ല്‍ അധികം പേര്‍ മരിച്ചതായാണ് വിവരം.റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇവിടെ അനുഭവപ്പെട്ടത്.ഞായറാഴ്ച്ച പുലര്‍ച്ചെ അഞ്ചേകാലിനും രാവിലെ ഒമ്പതിനോടടുത്തും ഇവിടെ തുടര്‍ചലനങ്ങളുണ്ടായി.ഇവ റിക്ടര്‍ സ്‌കെയിലില്‍ 4.5 രേഖപ്പെടുത്തിയതായി വിദഗ്ധര്‍ അറിയിച്ചു.
ഭൂകന്പത്തെ തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ എവറസ്റ്റിലേക്കുള്ള ബേസ് കാന്പ് തകര്‍ന്ന് നിരവധി പേര്‍ പര്‍വ്വതത്തില്‍ കുടുങ്ങി. 17 പേരുടെ മൃതദേഹങ്ങള്‍ ഇവിടെ നിന്നും ലഭിച്ചിട്ടിണ്ട്. 61 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യയിലെ പല ഭാഗങ്ങളിലും പ്രകന്പനം അനുഭവപ്പെട്ടിരുന്നു. ഡല്‍ഹി ഉള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ പ്രകന്പനത്തില്‍ അറുപതിലധികം പേരാണ് മരിച്ചത്.
ഭൂകന്പത്തെ തുടര്‍ന്ന് ഇന്ത്യയില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് ഗവണ്‍മെന്റ് അറിയിച്ചു. നേപ്പാളില്‍ നിന്നും അഞ്ഞൂറോളം ഇന്ത്യക്കാരെ എയര്‍ ഫോഴ്‌സിന്റെ വിമാനത്തില്‍ തിരിച്ചെത്തിച്ചു. നേപ്പാളില്‍ ഇന്ത്യന്‍ സൈന്യം നല്‍കുന്ന സഹായത്തിന് ‘ഓപ്പറേഷന്‍ മൈത്രി’ എന്നാണ് പേരിട്ടിരിക്കുന്നത്.

INDIANEWS24.COM KATHMANDU

Leave a Reply