728-pixel-x-90-2-learn
728-pixel-x-90
<< >>

1983 യുടെ വിതരണം ലാൽജോസിന്റെ എൽ.ജെ. ഫിലിംസ്

ഫാഷൻ ഫോട്ടോഗ്രഫിയിൽ മുൻനിരക്കാരനായിരുന്ന എബ്രിഡ് ഷൈൻ ആദ്യമായി സംവിധാനം ചെയ്ത സിനമ 1983 ലാൽജോസിന്റെ എൽ.ജെ. ഫിലിംസ് വിതരണം ചെയ്യും. നിവിൻ പോളി, അനൂപ് മേനോൻ, സൈജുക്കുറുപ്പ് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് എബ്രിഡ് ഷൈനും ബിപിൻ ചന്ദ്രനും ചേർന്നാണ്. ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോൾ അത് ഒരുകൂട്ടം ചെറുപ്പക്കാരെ എങ്ങനെ സ്വാധീനിച്ചു എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഗോപീസുന്ദർ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചത് ടി.ആർ. ഷംസുദ്ദീനാണ്. ജനുവരിയിൽ ചിത്രം പ്രദർശനത്തിനെത്തും.

ASH INDIANEWS24

Leave a Reply