സച്ചിനില്‍ തുടങ്ങി സച്ചിനില്‍ അവസാനിക്കുന്ന ഒരു മലയാള സിനിമ,അതാണ് 1983.
സച്ചിന്റെ വികാരനിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തില്‍ തുടങ്ങി സച്ചിന്റെ തന്നെ വാക്കുകളില്‍ അവസാനിക്കുകയാണ് ചിത്രം.
സച്ചിനെ കൂടാതെ കപിലും അമര്‍നാഥും വിവിയന്‍ റിച്ചാര്‍ഡ്സും ഗാന്ഗുലിയും പോണ്ടിങ്ങുമോക്കെ സിനിമയുടെ ഭാഗമാകുകയാണ്.മലയാളത്തില്‍ ഇത് വരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു ആഖ്യാനരീതിയാണ് 1983 പിന്തുടരുന്നത്. പലപ്പോഴും ഇത് സിനിമയാണെന്ന തിരിച്ചറിവ് പ്രേക്ഷകന് നഷ്ടപ്പെടുന്നിടത്ത് ഒരു യുവ സംവിധായകന് കസേര വലിച്ചിട്ടു മുന്‍നിരയില്‍ ഇരിപ്പുറപ്പിക്കുന്നത് നമുക്ക് കാണാം.എബ്രിഡ് ഷൈന്‍ എന്ന ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ഒരു മികച്ച സംവിധായnകന് കൂടിയാണെന്ന് ബോധ്യപ്പെടുത്തുന്ന നിരവധി മുഹൂര്‍ത്തങ്ങളുണ്ട് ചിത്രത്തില്‍. സംവിധായകനും ബിപിന്‍ ചന്ദ്രനും ചേര്‍ന്നൊരുക്കിയ മികച്ച തിരക്കഥ ചിത്രത്തെ വേറിട്ടതാക്കി.
1983-ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു അത്ഭുതം സംഭവിച്ചത് വര്‍ഷമാണ്. ലോകചാമ്പ്യന്മാരായി വിലസിയ വിന്‍ഡീസിനെ ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നിലം പരിശാക്കിക്കൊണ്ട് വിശ്വകിരീടം ഇന്ത്യ ചൂടിയത് കപിലിന്റെ ചെകുത്താന്മാരിലൂടെയാണ്.
അന്നത്തെ ഇന്ത്യന്‍ സ്കോര്‍ : 183 , വര്‍ഷം 1983.. ഒരു ഒന്പതിന്റെ കൂടുതല്‍ ഇന്ത്യയ്ക്കുണ്ടായിരുന്നു ! പിന്നെയൊരു 10 – TEN കൂടി കിട്ടി ടീം ഇന്ത്യയ്ക്ക്, സച്ചിന് 10 ടെണ്ടുല്‍ക്കര്‍. സച്ചിന് 1983ല്‍ പ്രായം 10 !
30 വര്‍ഷത്തെ ഗ്രാമീണ കേരളത്തിന്റെ സാമൂഹിക കാഴ്ചകളിലൂടെയാണ് എബ്രിഡ് ഷൈന്‍ ഫോക്കസ് ചെയ്യുന്നത്, ഒപ്പം ഒരു കായിക വിനോദം ഒരു തലമുറയെ എങ്ങനെ സ്വാധീനിക്കുന്നു എന്നും ചിത്രം പറഞ്ഞു വയ്ക്കുന്നു. കൊട്ടിഘോഷിക്കപ്പെടുന്ന പീരിയഡ് സിനിമകളെക്കാളും ഉള്‍കാഴ്ച 1983 യെ വ്യത്യസ്തമാക്കുന്നു. 1983 യുടെ ഏറ്റവും പ്രധാന മേന്മകളിലൊന്ന് തീര്‍ച്ചയായും കാസ്റ്റിംഗ് തന്നെയാണ്. അമ്മ വേഷം അവതരിപ്പിച്ച സീമ ജി. നായര്‍ ഒരു ഉദാഹരണം മാത്രം. അനൂപ് മേനോനും ജോജോയും രമേശന്റെ ജീവിതത്തിലെ രണ്ടു പെണ്‍കുട്ടികളും ടീമംഗങ്ങളും ഉള്‍പ്പെടെ ഓരോ അഭിനേതാവും ജീവസുറ്റ പ്രകടനമാണ് കാഴ്ച വെച്ചത്.
നിവിന്‍ പോളിയുടെ കരിയര്‍ ബെസ്റ്റ് തന്നെയാണ് 1983. പത്താം ക്ലാസ് വിദ്യാര്‍ഥി മുതല്‍ 40 കാരനായ പിതാവ് വരെയുള്ള 31 വര്‍ഷങ്ങള്‍ നിവിന്‍ ശരിക്കും ജീവിച്ച് തീര്‍ക്കുകയാണ്.
ക്രിക്കറ്റിനു പുറകെ പോയി ജീവിതം ഹോമിച്ചവരുടെ കഥ കൂടിയാണ് 1983. പ്രതീക്ഷയര്‍പ്പിച്ച മക്കള്‍ എങ്ങുമെത്താതെ എരിഞ്ഞടങ്ങുന്നത് കണ്ടു സ്വയം നീറുന്ന ആയിരക്കണക്കിന് രക്ഷിതാക്കളുടെ പ്രതീകമായി ജോയ് മാത്യു അവതരിപ്പിച്ച “രമേശന്റെ അച്ഛന് “. ജോയ് മാത്യുവിലെ നടന് കൂടുതല്‍ പാകപ്പെടുന്നത് 1983 യുടെ മധുരക്കാഴ്ചകളിലോന്നാണ്.
വിവിയന്‍ റിച്ചാര്‍ഡ്സിനെ അനുകരിച്ചു ഹെല്‍മെറ്റില്ലാതെ കളിച്ചു തലയ്ക്കു പരിക്കേറ്റു ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു എന്ന് അനൂപ് മേനോന് അവതരിപ്പിക്കുന്ന “കോച്ച്” പറയുമ്പോള്‍ എവിടെയൊക്കെയോ രക്തം പൊടിയുന്നു. എത്ര പേരാണ് ക്രിക്കറ്റിനായി ജീവനും കരിയറും ഹോമിച്ചിരിക്കുന്നത് ? നിങ്ങള്‍ക്കും എനിക്കും ഒക്കെ അത്തരക്കാരെ പരിചയമില്ലേ? ക്രിക്കറ്റ് എന്ന വികാരം രേഖപ്പെടുത്തുക എന്നതിലുപരിയായി സംവിധായകനും തിരക്കഥാകൃത്തും ഏറെ ഹോം വര്‍ക്ക് ചെയ്തിരിക്കുന്നു എന്നതിന്റെ തെളിവുകളിനിയുമേറെയുണ്ട് 1983യില്‍.ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും അതിനു കൊച്ചു കേരളത്തിലുണ്ടാകുന്ന ചലനങ്ങളും എത്ര സൂക്ഷ്മമായി ഒപ്പിയെടുത്തിരിക്കുന്നു. Well done Team 1983 !
സച്ചിന് തന്റെ എഴുപതാം വയസില്‍ കളിക്കുവാന്‍ പോകുന്ന സ്ട്രൈറ്റ് ഡ്രൈവ് – അതായത് 2043 ല്‍ – നീ നിന്റെ ആയ കാലത്ത് കളിച്ചിട്ടുണ്ടോ എന്ന ഒറ്റ ഡയലോഗിലൂടെ സംവിധായകന് തന്റെ – DIE HARD FAN OF SACHIN TENDULKAR-എന്ന റോള്‍ ചരിത്രത്തിന്റെ സുവര്‍ണ്ണ ഏടുകളില്‍ രേഖപ്പെടുത്തുന്നു.
സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ ഏറ്റവും ചാരുതയാര്‍ന്ന SHOWCASING എന്നും നമുക്ക് 1983യെ വിശേഷിപ്പിക്കാം.
എത്ര തവണ നിറം കേട്ടാലും നിരാശപ്പെടുത്തിയാലും കള്ളചൂതിലൂടെ കാണിയെ കബളിപ്പിച്ചാലും പിന്നെയും നമ്മെ ആകര്‍ഷിക്കുന്ന ഒരു ഇന്ദ്രജാലം ഒരു പക്ഷെ ക്രിക്കറ്റിനു മാത്രം സ്വന്തമാണ്. ആ ഇന്ദ്രജാലം ആവാഹിച്ചെടുത്തിരിക്കുന്നു എബ്രിഡ് ഷൈനും കൂട്ടരും.
നിങ്ങളെ തിയേറ്ററില്‍ ക്ലീന്‍ ബൌള്ഡാക്കാനുള്ള – ഇന്‍ സ്വിംഗറും ഔട്ട് സിംഗറും എറിയുന്ന – ഒരു ബൌളിംഗ് മെഷീന് ടീം 1983 വികസിപ്പിച്ചെടുത്തിട്ടുണ്ട്.സാധിക്കുമെങ്കില്‍ പിടിച്ചു നില്ക്കാന് നോക്കുക..!!!
SANU INDIANEWS24