728-pixel-x-90-2-learn
728-pixel-x-90
<< >>

1983 ന് ശേഷം എബ്‌റിഡ് ഷൈന്‍ വീണ്ടും !

മലയാള സിനിമയില്‍ ക്രിക്കറ്റിന്റെ കൊയ്ത്തുത്സവം വിളമ്പിയ 1983 ന് ശേഷം എബ്‌റിഡ് ഷൈന്‍ വീണ്ടും ഒരു സിനിമ സദ്യ ഒരുക്കുകയാണ്..ഇത്തവണ ഒരു പോലീസ് സ്റ്റോറിയാണ് ചെയ്യുന്നത് എന്നറിയുന്നു.പുതിയ സിനിമയ്ക്ക് ആക്ഷന്‍ ഹീറോ ബിജു എന്നായിരിക്കും നാമകരണം ചെയ്യുക എന്നാണ് ടിന്‍സല്‍ ടൌണ്‍ വാര്‍ത്തകള്‍.ആദ്യ സിനിമയിലെ നായകന്‍ നിവിന്‍ പോളി തന്നെയാണ് ഇതിലും “ഹീറോ”.നിവിന്റെ ഭാഗ്യ ചിത്രമായിരുന്നു 1983.നിവിന്‍റെ കരിയറില്‍ ഏറെ മുന്നേറ്റത്തിന് സഹായിച്ച ചിത്രമായിരുന്നു 1983.
nivin-paulyനമ്മുടെ നാട്ടിലെ പോലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളുടെ പച്ചയായ കഥയാണ് ഈ ചിത്രത്തിലൂടെ ഷൈന്‍ പറയുന്നത്.മുന്‍പ് ഒത്തിരി പോലീസ് ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും അതൊക്കെ ആക്ഷനെ പ്രതിനിധീകരിച്ചായിരുന്നു.ഇതൊരു റിയലിസ്റ്റിക് ചിത്രമായിരിക്കും.എബ്‌റിഡ് ഷൈനിന്‍റെ പുതു ചിത്രത്തെ വരവേല്‍ക്കാന്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

INDIANEWS24.COM MOVIES

Leave a Reply