728-pixel-x-90-2-learn
728-pixel-x-90
<< >>

1983.. എബ്രിഡ് .. “വാട്ട് എ fantastic ഷോട്ട്”.

കല്ലിൽ കടലാസു ചുറ്റിയുണ്ടാക്കിയ പന്തും.. തെങ്ങിൻ മടൽ ചെത്തിയുണ്ടാക്കിയ ബാറ്റുമായി കേരളത്തിലെ പാടങ്ങളിലും വെളിമ്പറമ്പുകളിലും സച്ചിനും ദ്രാവിഡും ഗാംഗുലിയുമൊക്കെ തകർത്താടിയ ഒരു സുവർണ്ണകാലത്തെ സെല്ലുലോയിഡിൽ മനോഹരമായി വരഞ്ഞിടുകയാണ് പ്രശസ്ത ഫോട്ടോഗ്രാഫർ കൂടിയായ നവാഗത സംവിധായകൻ എബ്രിഡ് ഷൈൻ 1983 എന്ന ചിത്രത്തിലൂടെ.1983-malayalam-movie-first-look-00

ക്ലാസ്മേറ്റ്സിനു ശേഷം തൊണ്ണൂറുകളിലെ കൗമാരകാലം പ്രമേയമാക്കി വീണ്ടുമൊരു ചിത്രം.  മലയാളത്തിൽ പുറത്തിറങ്ങിയ സ്പോർട്സ് സിനിമകളിൽ മികച്ചതെന്നു ഈ ചിത്രത്തെ നിസ്സംശയം വിശേഷിപ്പിക്കാം. ലോകത്തെ അമ്പരപ്പിച്ചു കൊണ്ട് 1983 ഇൽ കപിലിന്റെ ചെകുത്താന്മാർ ലോകക്രിക്കറ്റിന്റെ കിരീടം ചൂടിയപ്പോൾ മുതലാണ് ഇൻഡ്യയിൽ ക്രിക്കറ്റ് ജനപ്രിയമായിത്തുടങ്ങിയത്. ഇൻഡ്യൻ ക്രിക്കറ്റിന്റെ ദൈവം സച്ചിൻ തെണ്ടുൽക്കർക്ക് അന്ന് പ്രായം പത്തു വയസ്സ്. ഇങ്ങു  ഇൻഡ്യയുടെ തെക്കേ അറ്റത്ത്  ബ്രംഹ മംഗലം എന്ന കൊച്ചു ഗ്രാമത്തിലിരുന്ന്  പത്തു വയസ്സുകാരൻ രമേശനും ആ  മൽസരം ആവേശത്തോടെ കണ്ടു.  പിന്നീട് രമേശന്റെ ജീവിതമെന്നാൽ ക്രിക്കറ്റായിരുന്നു.രമേശന്റെയും കൂട്ടുകാരുടേയും ജീവിതത്തിലൂടെ ക്രിക്കറ്റ് ജീവിതാവേശമാക്കിയ തൊണ്ണൂറുകളിലെ സാമൂഹ്യചിത്രമാണ് എബ്രിഡ് ഷൈൻ മനോഹരമായി പറയുന്നത്.

സച്ചിൻ തെണ്ടുൽക്കറുടെ വിടവാങ്ങൽ രംഗം കാണിച്ചു തുടങ്ങുന്ന സിനിമയിലും ഒത്തുകളിയും വർണ്ണപ്പൊലിമയുമില്ലാത്ത നിഷ്കളങ്കമായ ക്രിക്കറ്റിന്റെ ആവേശം നിറഞ്ഞു നിൽക്കുകയാണ്.  രമേശനെന്ന ക്രിക്കറ്റ് ഭാന്തനായി നിവിൻ പോളി മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. സ്കൂൾ കാലം മുതലുള്ള രമേശന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ അതിശയോക്തി കൂടാതെ സ്വാഭാവികമായി അവതരിപ്പിക്കാൻ നിവിൽ പോളീക്കായി. ചിത്രത്തിൽ നിവിൻപോളീയുടെ കൂട്ടുകാരായി വരുന്ന സൈജു കുറുപ്പും ദിനേശും  കലാഭവൻ പ്രജോദുമെല്ലാമടങ്ങുന്ന ക്രിക്കറ്റ് ടീമംഗങ്ങളും  ടീം സ്പിരിറ്റോടെ കൂടെയുണ്ട്.   ക്രിക്കറ്റിന്റെ ആവേശം നിറയുന്ന ഒന്നാം പകുതിക്കുശേഷം രമേശന്റെ ജീവിതാനുഭവങ്ങളിലൂടെ കളി കാര്യമാകുകയാണ് രണ്ടാം പകുതിയിൽ. ക്രിക്കറ്റ് കോച്ചായെത്തുന്ന അനൂപ് മേനോന്റെ യും രമേശന്റെ മകനായെത്തുന്ന ബാലതാരത്തിന്‍റെയും പ്രകടനം എടുത്തു പറയേണ്ടതാണ്, സ്വപ്നങ്ങളിലേക്കെത്തുവാൻ കുറുക്ക് വഴികൾ കണ്ടെത്തരുത് എന്ന സച്ചിൻ തെണ്ടുൽക്കറുടെ വിടവാങ്ങൾ പ്രസംഗത്തിലെ വാക്കുകളിലൂടെ ചിത്രം അവസാന ഫ്രെയിമിലെത്തുമ്പോൾ ആവേശം നിറഞ്ഞ 20 20 മാച്ചും ക്രിക്കറ്റിന്റെ ആഴമളക്കുന്ന ടെസ്റ്റ് മൽസരവും ഒരുമിച്ച് കണ്ട പ്രേക്ഷകരുടെ മനം നിറയും. കൺകുളിർപ്പിക്കുന്ന ദൃശ്യങ്ങളൊരുക്കിയ പ്രദീഷ് വർമ്മയും ലളിതമനോഹര ഗാനങ്ങൾ സമ്മാനിച്ച ഗോപീസുന്ദറും ചിത്രം ആകർഷകമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.  1983 2
1983  ഒരു തിരിച്ചുപോക്കാണ്.. കപിലിനും ഗവാസ്കർക്കും പിന്നെ സച്ചിനും ഗാംഗുലിക്കുമൊപ്പം ക്രിക്കറ്റ്  നാടിന്റെ ആവേശമാക്കിയ ഒരു മനോഹരകാലത്തേക്കുള്ള തിരിച്ചു പോക്ക്.  ബാറ്റും ബോളൂമായി വീണ്ടൂം കൊയ്ത്തൊഴിഞ്ഞ പാടങ്ങളിലേക്കും ചെമ്മൺ മൈതാനങ്ങളിലേക്കും തിർച്ചുപോകാൻ.. കളിയും ചിരിയും വഴക്കും തർക്കവും പിന്നെ ഉള്ളു നിറയെ സൗഹൃദവുമായി കളിച്ചു തിമിർക്കാൻ 1983 നമ്മെ വീണ്ടും കൊതിപ്പിക്കും .. തീർച്ച.

RANJITH VISWAM INDIANEWS24

Leave a Reply