728-pixel-x-90-2-learn
728-pixel-x-90
<< >>

അല്‍ഭുതങ്ങളില്ലാതെ രാജ്യസഭയിലേക്ക് വയലാര്‍ രവിയും വഹാബും രാഗേഷും തിരഞ്ഞെടുക്കപ്പെട്ടു

തിരുവനന്തപുരം:അടുത്ത ആറ് വര്‍ഷത്തേക്ക് രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നുള്ള മൂന്നു പേരെ തിരഞ്ഞെടുത്തു.വലിയ അല്‍ഭുതങ്ങളൊന്നും സംഭവിക്കാതെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ വയലാര്‍ രവി, മുസ്ലീംലീഗിന്റെ പി വി അബ്ദുള്‍ വഹാബ് എന്നിവര്‍ യു ഡി എഫ് അംഗങ്ങളായും കെ കെ രാഗേഷ് ഇടത് പ്രതിനിധിയായും രാജ്യസഭയില്‍ ഇരിപ്പുറപ്പിക്കും.

വോട്ടെടുപ്പില്‍ വയലാര്‍ രവിക്ക് 37 വോട്ട് ലഭിച്ചു.വഹാബിന് 36 ഉം കെ കെ രാഗേഷിന് 37 ഉം വോട്ടുകള്‍ ലഭിച്ചു.നാല് പേര്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി കെ രാജന്‍ പരാജയപ്പെട്ടു.രാജ്യസഭയില്‍ അംഗത്വമുണ്ടായിരുന്ന വയലാര്‍ രവി, പി രാജീവ്, എം പി അച്യുതന്‍ എന്നിവരുടെ കാലാവധി പൂര്‍ത്തിയായ മുറയ്ക്കാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

INDIANEWS24 TVPM

Leave a Reply