കൊച്ചി:സ്വാതന്ത്ര്യം നേടിയ വര്‍ഷം ജനിച്ചവര്‍ക്കായി കൊച്ചി മെട്രോയുടെ പ്രത്യേക ഓഫര്‍. ഇന്ത്യ സ്വതന്ത്രമായ 1947ല്‍ ജനിച്ചവര്‍ക്ക് വരുന്ന 21 വരെ ഏഴ് ദിവസത്തെ സൗജന്യ യാത്ര അനുവദിച്ചുകൊണ്ടാണ് കൊച്ചിമെട്രോയുടെ ആദ്യ സ്വാതന്ത്ര്യദിനാഘോഷം.
1947 ന് ജനിച്ചതാണെന്ന് തെളിയിക്കുന്ന രേഖയുമായി വരുന്നവര്‍ക്കേ ഓഫര്‍ പ്രയോജനപ്പെടുത്താനാകൂ എന്ന് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ തങ്ങളുടെ ഒഫിഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു.
INDIANEWS24.COM Kochi