jio 800x100
jio 800x100
728-pixel-x-90
<< >>

കഴിഞ്ഞത് പിണറായി യുഗത്തിന്റെ 16 കൊല്ലങ്ങള്‍; ഇനി ഊഴം കോടിയേരിക്ക്‌

കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ്(സി പി ഐ എം) കേരള ഘടകത്തിന് പുതിയ നേതൃത്വം വന്നതോടെ നീണ്ട പതനാറ് വര്‍ഷത്തെ പിണറായി യുഗത്തിന് അന്ത്യമായി.കണ്ണൂരില്‍ നിന്നുള്ള കേന്ദ്ര കമ്മറ്റിയംഗം ഇ പി ജയരാജനും കോടിയേരി ബാലകൃഷ്ണനും
പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഒരുപോലെ സാധ്യത കല്‍പ്പിച്ചിരുന്നു.കേന്ദ്ര നേതൃത്വം കോടിയേരിയെ പിന്തുണച്ചതോടെ കൂടുതല്‍ ഒന്നും ആലോചിക്കേണ്ടിവന്നില്ല.സി പി എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരഞ്ഞെടുത്തു.

1996 അധികാരത്തിലേറിയ അവസാനത്തെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി-സഹകരണ മന്ത്രിയായിരുന്ന പിണറായി വിജയന്‍ അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് 1998ലാണ് മന്ത്രിസ്ഥാനം രാജിവച്ച് പദവി ഏറ്റെടുത്തത്.പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടക്കപ്പെട്ടതിന് ശേഷം ശക്തമായ മാറ്റങ്ങളാണ് പാര്‍ട്ടിയുടെ കേരള ഘടകം കണ്ടത്.1990കളില്‍ കേരളത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നിര്‍ണായക പങ്കുവഹിച്ച വി എസില്‍ നിന്നും പാര്‍ട്ടിയെ ഘട്ടം ഘട്ടമായി ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കണ്ടത്.

മലപ്പുറം സമ്മേളനത്തിലാണ് പിണറായി പാര്‍ട്ടിയെ പൂര്‍ണമായും ഏറ്റെടുക്കുന്നതിന് തുടക്കമിട്ടത്.പതിയെ പതിയെ നീണ്ട പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആലപ്പുഴ സമ്മേളനത്തിന് കൊടിയിറങ്ങുമ്പോള്‍ വി എസില്‍ നിന്നും പൂര്‍ണമായും ശക്തി ഏറ്റെടുക്കുകയാണ്.സി പി എം രൂപംകൊണ്ടതു മുതല്‍ ഏറ്റവും അധികം വളര്‍ച്ച കൈവരിച്ചതും വിഭാഗീയത ശക്തമായതുമായ കാലഘട്ടം ഈ പതിനാറ് വര്‍ഷങ്ങളിലാണെന്ന് വിലയിരുത്തപ്പെടുന്നു.

പാര്‍ട്ടി ഘടകങ്ങളുടെ എണ്ണം പതിന്മടങ്ങായി. അംഗങ്ങള്‍ കൂടി. പാര്‍ട്ടി കമ്മിറ്റികള്‍ക്കെല്ലാം കെട്ടിടങ്ങള്‍, കൈരളി ചാനല്‍, ദേശാഭിമാനിക്കു ബഹുനില മന്ദിരങ്ങള്‍, ആശുപത്രികള്‍ തൊട്ട് അമ്യൂസ്‌മെന്റ് പാര്‍ക്ക് വരെ പാര്‍ട്ടിയുടെ വകയായി ഉയര്‍ന്നു.മാധ്യങ്ങളിലെ തുറന്ന ചര്‍ച്ചകളില്‍ വിഭാഗീയത ഏറ്റെടുത്തും.സിന്ധിക്കേറ്റ് മാധ്യമങ്ങളെന്ന വിശേഷണങ്ങളുണ്ടായതും.പാര്‍ട്ടിയിലെ അനക്കങ്ങള്‍ക്കെല്ലാം ചേരിപോരായി വ്യാഖ്യാനിക്കാന്‍ തിടുക്കം കൂട്ടലുകളും എല്ലാം ഈ കാലഘട്ടിത്തിലുണ്ടായി.

സിപിഎം നിരവധി പരീക്ഷണ ഘട്ടങ്ങളിലൂടെ കടന്നുപോയതും ഈ കാലഘട്ടത്തിലാണ്.അതില്‍ മുന്നില്‍ നില്‍ക്കുന്നത് സംസ്ഥാന സെക്രട്ടറിക്കുനേരേ ഉയര്‍ന്ന എസ് എന്‍ സി ലാവ്‌ലിന്‍ അഴിമതി ആരോപണം തന്നെ. പ്രതിസ്ഥാനത്തു നിന്നും പിണറായിയെ ഒഴിവാക്കിയെങ്കിലും ആ പുക ഇനിയും പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല.മറ്റൊരു വലിയ പരീക്ഷണം ടി പി ചന്ദ്രശേഖരന്‍ വധമാണ്.പാര്‍ട്ടിയെ ശക്തമായി ഉലച്ച സംഭവമായിരുന്നു അത്.വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ അതേസമയം തന്നെ പാര്‍ട്ടി വിട്ട് പുതിയ പാര്‍ട്ടിയുണ്ടാക്കിയ എം ആര്‍ മുരളി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടത് വിരുദ്ധ പാര്‍ട്ടികളുമായി ചേര്‍ന്ന് അധികാരം ഏറ്റെടുക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരണമെന്ന് താല്‍പര്യമറിയിച്ചപ്പോള്‍ സി പി എം അസഹിഷ്ണുത കാട്ടിയില്ലെന്നതും എടുത്തു പറയേണ്ടതാണ്.

ഈ സ്ഥാനത്തേക്കാണ് പാര്‍ട്ടിയുടെ സംസ്ഥാന ചുമയലയേറ്റെടുത്ത് കോടിയേരി ബാലകൃഷ്ണന്‍ ചുവടു വച്ചിരിക്കുന്നത്.1953 നവംബര്‍ 16ന് കണ്ണൂര്‍ ജില്ലയിലെ കല്ലറ തലായി എല്‍.പി. സ്‌കൂള്‍ അദ്ധ്യാപകന്‍ കോടിയേരി മൊട്ടുമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റേയും നാരായണിയമ്മയുടേയും മകനായി ജനിച്ചു. മാഹി മഹാത്മാഗാന്ധി ഗവ.കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എസ്.എഫ്.ഐയിലൂടെയാണ് കോടിയേരി രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് അഖിലേന്ത്യാ പ്രസിഡന്റായി. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.2008 കോയമ്പത്തൂരില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിലാണ് കോടിയേരി പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.തിരുവനന്തപുരം ഓഡിയോ റിപ്രോഗ്രാഫിക് സെന്റര്‍ ജീവനക്കാരിയും തലശേരി മുന്‍ എം.എല്‍.എ. എം.വി. രാജഗോപാലിന്റെ മകളുമായ എസ്.ആര്‍. വിനോദിനിയാണ് ഭാര്യ. ബിനോയ്, ബിനീഷ് എന്നിവര്‍ മക്കളാണ്.

INDIANEWS24 KERALA

Leave a Reply