728-pixel-x-90-2-learn
728-pixel-x-90
<< >>

180 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക്‌ തല്‍സമയ വിസ

ന്യൂഡല്‍ഹി: കാനഡയും യുകെയും അമേരിക്കയും യുഎഇയും ഉള്‍പ്പെടെ 180 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് തല്‍സമയ വിസ അനുവദിക്കാന്‍ ഇന്ത്യ തീരുമാനിച്ചു. നേരത്തെ 11 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് മാത്രമായിരുന്നു ഈ സൗകര്യം. പാകിസ്ഥാനും ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടെ 8 രാജ്യങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

രാജ്യത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍വളര്‍ച്ചയ്ക്ക് പുതിയ തീരുമാനം സഹായകമാകുമെന്നാണ് കരുതുന്നത്. അതേസമയം സുരക്ഷാപ്രശ്നങ്ങള്‍ക്കും ഇത് ഇടയാക്കുമെന്ന വിമര്‍ശനമുണ്ട്. ആഭ്യന്തര, വിദേശകാര്യ വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം.

ഇതോടെ പട്ടികയിലുള്ള 180 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് വിസ കൈപ്പറ്റാന്‍ കഴിയും. യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പെങ്കിലും ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന് [ഇടിഎ] ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കണം. ബയോമെട്രിക്

ഐഡന്റിഫിക്കേഷന് ശേഷം ഇവര്‍ക്ക് ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ വിസ നല്‍കും. ഒരു മാസമാണ് കാലാവധി. വര്‍ഷത്തില്‍ പരമാവധി രണ്ട് സന്ദര്‍ശനങ്ങള്‍. തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെ രാജ്യത്തെ 26 വിമാനത്താവളങ്ങളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തും. പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പാക്കുന്ന 9 വിമാനത്താവളങ്ങളിലും തിരുവനന്തപുരം, കൊച്ചി എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബറില്‍ പദ്ധതി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. അപേക്ഷ നല്‍കുന്നതിനും ഫീസ്‌ അടയ്ക്കുന്നതിനുമായി പ്രത്യേക വെബ്സൈറ്റ് തുടങ്ങും.

Leave a Reply