jio 800x100
jio 800x100
728-pixel-x-90
<< >>

1725 പേർക്ക് കോവിഡ്,കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ രോഗവര്‍ദ്ധന രേഖപ്പെടുത്തിയ ദിനം,1131 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് ഏറ്റവും വലിയ രോഗവര്‍ദ്ധന രേഖപ്പെടുത്തിയ ദിനമാണ്.1725 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.13 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമുണ്ടായത്.ഇതോടെ ആകെ മരണം 169 ആയി.1572 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 94 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 461 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 306 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 156 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 139 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 137 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 129 പേർക്കും,കാസർഗോഡ് ജില്ലയിൽ നിന്നുള്ള 97 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 89 പേർക്കും,കണ്ണൂർ ജില്ലയിൽ നിന്നുള്ള 77 പേർക്കും,കൊല്ലം ജില്ലയിൽ നിന്നുള്ള 48 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 46 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 23 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 2 പേർക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 26,150 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 12,05,759 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,49,766 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,64,029 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,50,332 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 13,697 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1455 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

INDIANEWS24 HEALTH DESK

Leave a Reply