728-pixel-x-90-2-learn
728-pixel-x-90
<< >>

162 പേരുമായി എയര്‍ ഏഷ്യ വിമാനം കാണാതായി

ജക്കാര്‍ത്ത:ഇന്‍ഡോനേഷ്യയില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ എയര്‍ ഏഷ്യ വിമാനം കാണാതായി. എയര്‍ബസ് 320-500 വിമാനമാണ് പ്രാദേശിക സമയം 6.17ന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തത്.155 യാത്രക്കാരും ഏഴ് ജീവനക്കാരുമടക്കം 162 പേര്‍ വിമാനത്തിലുണ്ടായിരുന്നു.

ഇന്‍ഡോനേഷ്യയിലെ പട്ടണമായ സുരബായയില്‍ നിന്ന് പ്രാദേശിക സമയം 5.20നാണ് എയര്‍ബസ് 320-500 യാത്ര പുറപ്പെട്ടത്.സിംഗപ്പൂര്‍ സമയം രാവിലെ 8.30ന് വിമാനം സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. എയര്‍ ട്രാഫിക്കുമായുള്ള ബന്ധം നഷ്ടപ്പെടുന്നതിന് മുന്പ് നിശ്ചയിച്ച പാതയിലല്ലാത്ത വഴിയെ കുറിച്ച് പൈലറ്റ് അന്വേഷിച്ചിരുന്നു. 32,000 അടി ഉയരത്തില്‍ പറന്നുകൊണ്ടിരിക്കെ മേഘങ്ങള്‍ വന്ന് മൂടിയതിനാല്‍ പൈലറ്റ് എയര്‍ ട്രാഫിക്കുമായി ബന്ധപ്പെട്ടപ്പോള്‍ 38,000 അടി ഉയരത്തില്‍ പറക്കാന്‍ നിര്‍ദ്ദേശിച്ചു. അതിനുശേഷമാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്.ഇന്ത്യക്കാരാരും വിമാനത്തിലുണ്ടായിരുന്നില്ല.

വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ജാവാ കടലിലെ ദ്വീപില്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.വിമാനത്തെ കുറിച്ചുള്ള വിവരം നഷ്ടപ്പെടുമ്പോള്‍ ജാവാ കടലിന് മുകളിലൂടെയായിരുന്നു പറന്നുകൊണ്ടിരുന്നത്.

INDIANEWS24 INTERNATIONAL DESK

Leave a Reply