728-pixel-x-90-2-learn
728-pixel-x-90
<< >>

16000 ജീവനക്കാര്‍ക്ക് വിദേശ ടൂര്‍; ജോലി കിട്ടുകയാണെങ്കില്‍ ഈ കമ്പനിയില്‍ കിട്ടണം

ദുബായ്: ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എങ്ങനെ വെട്ടിക്കുറയ്ക്കാമെന്ന് മിക്ക കമ്പനികളും ഗവേഷണം നടത്തുന്ന ഇക്കാലത്ത് തങ്ങളുടെ 16000 ജീവനക്കാര്‍ക്ക് 10 ദിവസം വിദേശത്ത് അവധിക്കാലം ഒരുക്കി ചൈനീസ് കമ്പനി മാതൃക കാട്ടുന്നു. യുഎഇയിലെ ദുബായ്, അബുദബി, ഷാര്‍ജ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാനാണ് വിമാനടിക്കറ്റ് ഉള്‍പ്പെടെ സകല ചെലവും നല്‍കി കമ്പനി ജീവനക്കാരെ അയയ്ക്കുന്നത്.

ജീവനക്കാരുടെ ആദ്യസംഘം ഞായറാഴ്ച യാത്ര തിരിക്കും. 2000 പേരുടെ സംഘങ്ങളായാണ് യാത്ര. ഈ മാസം 17നാണ് അവസാനസംഘം തിരിക്കുക.

77 വിമാനങ്ങളിലാണ്‌ കമ്പനി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. 40 ഹോട്ടലുകളിളായി 39514 മുറികള്‍, 409 ടൂറിസ്റ്റ് ഗൈഡ്, ഫെരാരി വേള്‍ഡ് നൈറ്റ് ക്ലബ്ബിലെ മൂന്ന് ദിവസം, 8000 പേര്‍ക്ക് അബുദബിയിലെ യാസ് ഐലന്‍ഡില്‍ ഡിന്നര്‍ പാര്‍ട്ടി എന്നിവയും കമ്പനി ബുക്ക് ചെയ്തിട്ടുണ്ട്.

സൗന്ദര്യവര്‍ദ്ധകവസ്തുക്കളുടെ നിര്‍മാതാക്കളായ നു സ്കിന്‍ എന്ന കമ്പനിയാണ് ജീവനക്കാര്‍ക്ക് ഈ വമ്പന്‍ ബോണസ് നല്‍കിയത്. കമ്പനിയുടെ വളര്‍ച്ചയ്ക്ക് വേണ്ടി പണിയെടുത്ത ജീവനക്കാര്‍ ഇങ്ങനെയൊരു പാരിതോഷികം അര്‍ഹിക്കുന്നു എന്നാണ് മാനേജ്മെന്‍റ് പറയുന്നത്. കോടിക്കണക്കിന് ഡോളര്‍ ആണ് ടൂര്‍ പരിപാടിക്കായി കമ്പനി ചെലവിടുന്നത്.

Leave a Reply