728-pixel-x-90-2-learn
728-pixel-x-90
<< >>

150 കോടി ക്ലബിലേക്ക് പുലിമുരുകന്‍

റെക്കോഡുകള്‍ തിരുത്തിമുന്നേറിക്കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ 150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള സിനിമയായി.ഇതേവരെ നൂറ് കോടി കളക്ഷന്‍ നേടിയ ഒരേ ഒരു മലയാള ചിത്രം എന്ന നിലയില്‍ നിന്നും 150 കോടിയിലേറെ കളക്ഷന്‍ നേടുന്ന സിനിമയായി പുലിമുരുകന്‍ മാറുകയാണ്. ഒക്ടോബര്‍ ഏഴിന് റിലീസ് ചെയ്ത വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം ഇപ്പോഴും കേരളത്തിലെ നൂറിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

അന്യഭാഷകളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്തപ്പോഴും പുലിമുകന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്.ഇതിനിടെ ചിത്രത്തിന്റെ ത്രീഡി പതിപ്പിറക്കാനുള്ള ശ്രമത്തിലാണ് അണിയറക്കാര്‍.അടുത്തിടെ മന്യംപുലി എന്ന പേരില്‍ തെലുങ്കിലാണ് ചിത്രം റിലീസ് ചെയ്തത്.ഇനി കന്നട, ഹിന്ദി, തമിഴ്, ഇംഗ്ലീസ്, ചൈനീസ്, വിയറ്റ്‌നാമീസ് തുടങ്ങിയ ഭാഷയിലേക്കും ചിത്രം മൊഴിമാറ്റം ചെയ്യാനിരിക്കുകയാണ്.

INDIANEWS24.COM Movies

Leave a Reply