728-pixel-x-90-2-learn
728-pixel-x-90
<< >>

15 വയസ്സാകുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹമാകാമെന്ന് ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്:15 വയസ് പൂര്‍ത്തിയായാല്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്ന് ഗുജറാത്ത് ഹൈക്കോടതി.മുസ്ലിം വ്യക്തിനിയമനം അനുസരിച്ച് പെണ്‍കുട്ടി ഋതുമതിയാവുമ്പോഴോ അല്ലെങ്കില്‍ 15 വയസ് പൂര്‍ത്തിയാവുമ്പോഴോ, ഏതാണോ ആദ്യം വരുന്നത് അപ്പോള്‍ അവള്‍ക്ക് വിവാഹിതയാവാമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല വ്യക്തമാക്കി.

സൂറ്ററില്‍ നിന്നുള്ള യൂസഫ് ലൊഖത് എന്ന യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.ഈ വര്‍ഷം ഫെബ്രുവരിയില്‍ 17 കാരിയെ യൂസഫ് വിവാഹം ചെയ്തിരുന്നു.എന്നാല്‍ വിവാഹത്തെ ആദ്യം എതിര്‍ത്ത പെണ്‍കുട്ടിയുടെ അച്ഛന്‍ യൂസഫിനെതിരെ, ശൈശവ വിവാഹ നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.തനിക്കെതിരായ ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂസഫ് ഹൈക്കോടതിയെ സമീപിച്ചു.

മുസ്ലിം വ്യക്തിനിയമനം അനുസരിച്ച് പെണ്‍കുട്ടി ഋതുമതിയാവുമ്പോഴോ അല്ലെങ്കില്‍ 15 വയസ് പൂര്‍ത്തിയാവുമ്പോഴോ, ഏതാണോ ആദ്യം വരുന്നത് അപ്പോള്‍ അവള്‍ക്ക് മാതാപിതാക്കളുടെ സമ്മതമില്ലെങ്കിലും വിവാഹിതയാവാം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തെ അംഗീകരിച്ചു കഴിഞ്ഞു. മാത്രമല്ല രണ്ടു പേരും കോടതിയില്‍ ഹാജരായിട്ടുണ്ട്. ഭര്‍ത്താവിനൊപ്പം സുഖമായി ജീവിക്കുകയാണെന്ന് പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ യുവാവിനെതിരെ ക്രിമിനല്‍ കേസ് തുടരേണ്ടതില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുയും ചെയ്തു.

INDIANEWS24 AHMEDABAD

Leave a Reply