728-pixel-x-90-2-learn
728-pixel-x-90
<< >>

‘രാജാധിരാജ’ കാനഡയില്‍ പ്രദര്‍ശനത്തിന്

ടൊറന്റോ: സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ഓണക്കാലചിത്രം രാജാധിരാജ കാനഡയില്‍ പ്രദര്‍ശനത്തിന്. സ്കാര്‍ബറോയിലും ഓക് വിലെയിലും ഈ വാരാന്ത്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

സ്കാര്‍ബറോയില്‍  മക്കാവന്‍- ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് [ നവംബര്‍ 1 ] പ്രദര്‍ശനം. [WOODSIDE CINEMAS 1571 SANDHURST CIRCLE (McCowan& finch) .

ഓക് വില്ലെയില്‍ സ്പിയേഴ്സ് റോഡിലുള്ള എന്‍കോര്‍ സിനിമാസില്‍ [ ENCORE CINEMAS, 171 SPEERS ROAD, OAKVILLE, L6K 3H8] ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30നാണ് പ്രദര്‍ശനം.

മുതിര്‍ന്നവര്‍ക്ക് 12ഡോളറും രണ്ട് മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് 8 ഡോളറും ആണ് ടിക്കറ്റ് നിരക്ക്. ഇമെയില്‍ വഴി മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ 11 ഡോളര്‍ നല്‍കിയാല്‍ മതി.centrestagebooking@gmail.com എന്ന മെയില്‍ അഡ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ലഭിക്കുന്ന കണ്‍ഫര്‍മേഷന്‍ മെയില്‍ ബോക്സ് ഓഫീസില്‍ കാണിക്കുമ്പോഴാണ് ഈ ഇളവ് ലഭിക്കുക. ഹൈസ്കൂള്‍, സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ഐഡി കാര്‍ഡ് കാട്ടിയാല്‍ ടിക്കറ്റ് നിരക്കില്‍ 2 ഡോളര്‍ ഇളവ് ലഭിക്കും.

Leave a Reply