ബംഗളൂരു: ഐപിഎല്‍ താരക്കമ്പോളത്തില്‍ യുവരാജ് സിങ്ങിന് പൊന്നുംവില. റെക്കോഡ് തുകയായ 14 കോടി രൂപ നല്കി യുവരാജിനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. പുണെ വോറിയേഴ്സില്‍ നിന്നാണ് യുവി ബാംഗ്ലൂരിന്റെ പാളയത്തിലെത്തുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് ബാംഗ്ലൂര്‍ ഈ ഓള്‍റൗണ്ടറെ സ്വന്തമാക്കിയത്.
12.5 കോടി രൂപയ്ക്ക് ദിനേശ് കാര്‍ത്തികിനെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വാങ്ങി. ഇംഗ്ലണ്ട് ദേശീയ ടീമില്‍ നിന്ന് പുറത്തായ കെവിന് പീറ്റേഴ്സനെയും 9 കോടിക്ക് ഡല്‍ഹി ക്യാമ്പിലെത്തിച്ചു. ഈ സീസണ് മുഴുവന്‍ ഐപിഎല്‍ കളിയ്ക്കാന്‍ പീറ്റേഴ്സന് കഴിയും. ലേലത്തില്‍ പോയ മറ്റ് പ്രമുഖതാരങ്ങളുടെ പേരുവിവരം ചുവടെ.
മിച്ചല്‍ ജോണ്സണ് [ കിംഗ്സ് ഇലവന് പഞ്ചാബ് – 6.5 കോടി], ഡേവിഡ് വാര്‍ണര്‍ [സണ്‍ റൈസേഴ്സ് ഹൈദരാബാദ് -5.5 കോടി], ജാക്ക് കാലിസ് [ കൊക്കത്ത നൈറ്റ് റൈഡേഴ്സ് – 5.5 കോടി], മുരളി വിജയ് [ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്- 5 കോടി], വിരേന്ദര്‍ സെവാഗ് [ കിംഗ്സ് ഇലവന് - 3.2 കോടി].